തടവില്‍ കഴിയുന്ന ഇസ്രയേലികളുടെ അതിദയനീയ അവസ്ഥ ചിത്രീകരിച്ച് പുറത്ത് വിട്ട് ഹമാസ്; ജനുവരി ഇരുപതിന് മുന്‍പ് സകല തടവുകാരെയും വിട്ടയച്ചില്ലെങ്കില്‍ ചിന്തിക്കാന്‍ കഴിയാത്ത തിരിച്ചടി കാത്തിരിക്കാന്‍ മുന്നറിയിപ്പുമായി ട്രംപ്; ജനുവരി കഴിഞ്ഞാല്‍ കളി മാറും
ന്യൂയോര്‍ക്ക്: ഹമാസ് തീവ്രവാദികള്‍ക്ക് അന്ത്യശാസനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം താന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് സകല ബന്ദികളേും വിട്ടയച്ചില്ലെങ്കില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത തിരിച്ചടിയാണ് അവരെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. അമേരിക്കന്‍-ഇസ്രയേല്‍ പൗരത്വമുള്ള സൈനികനായ ഒമര്‍ മാക്സിം ന്യൂട്രയുടെ മരണവാര്‍ത്ത പുറത്തുവിട്ടതിന് തൊട്ടു പിന്നാലെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ജനുവരി 20ന് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും.
രണ്ട് ദിവസം മുമ്പ് ഹമാസ് ഭീകരര്‍ തങ്ങളുടെ തടവില്‍ കഴിയുന്ന ഇസ്രയേലി ബന്ദികളുടെ അതിദയനീയമായ അവസ്ഥ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളില്‍ അമേരിക്കന്‍-ഇസ്രയേല്‍ പൗരത്വമുള്ള ബന്ദിയായ ഏദന്‍ അലക്സാണ്ടര്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് തന്നെ മോചിപ്പിക്കണം എന്നാവശ്യപ്പെടുന്നത് ഉണ്ടായിരുന്നു. 420 ദിവസമായി ഹമാസിന്റെ തടവില്‍ കഴിയുകയായിരുന്നു ഇയാള്‍. ലബനനില്‍ ഹിസ്ബുള്ളയും ഇസ്രേയലും തമ്മിലുള്ള യുദ്ധത്തിന് താത്ക്കാലിക വിരാമിട്ട് അറുപത് ദിവസം നീണ്ടു നില്‍ക്കുന്ന വെടിനിര്‍ത്തലിന് അമേരിക്ക മുന്‍കൈയെടുത്തിരുന്നു.
എന്നാല്‍ ഗാസയില്‍ ഇപ്പോഴും ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ഗാസയിലെ ഇസ്രയേല്‍ ബന്ദികളെ കുറിച്ച് എല്ലാവരും സംസാരിക്കുന്നു എന്നാല്‍ ആരും ഇവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഒരു നടപടിയും ഇനിയും കൈക്കൊണ്ടിട്ടില്ല എന്ന് ട്രംപ് കുറ്റപ്പെടുത്തി. തടവറകളില്‍ ബന്ദികള്‍ അതിക്രൂരമായിട്ടാണ് പീഡിപ്പിക്കപ്പെടുന്നതെന്നും യാരൊു തരത്തിലുമുള്ള മനുഷ്യത്വം അവരോട് ഭീകരര്‍ കാട്ടുന്നില്ലെന്നും നിയുക്ത പ്രസിഡന്റ് കുറ്റപ്പെടുത്തി. അടുത്ത വര്‍ഷം ജനുവരി 20 ന് താന്‍ പ്രസിഡന്റാകുന്ന സമയത്തിന് മുമ്പ് ബന്ദികളുടെ മോചനം സാധ്യമായില്ലെങ്കില്‍ ഭീകരരെ കാത്തിരിക്കുന്നത് നരകതുല്യമായ അവസ്ഥയായിരിക്കും എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരിക്കും അവര്‍ക്ക് നല്‍കുക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ട്രംപ് ഹമാസ് ഉള്‍പ്പെടെ ഒരു സംഘടനയുടേയും പേര് ചൂണ്ടിക്കാട്ടിയല്ല മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറി 251 പേരെയാണ് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയത്. ഇവരില്‍ 60 ഓളം പേര്‍ ഇപ്പോഴും ഹമാസിന്റെ കൈവശമാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ ഇപ്പോള്‍ അങ്കോളയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയാണ്.
അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോഴും ബന്ദികളുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ സജീവമാണ്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജെയ്ക് സള്ളിവന്‍ പറയുന്നത് ചര്‍ച്ചകള്‍ ഇനിയും എങ്ങും എത്തിയിട്ടില്ല എന്നാണ്. പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ട്രംപ് ഇത്തരത്തില്‍ ശക്തമായ ഇടപെടല്‍ തന്നെയാണ് നടത്തുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം താന്‍ പ്രസിഡന്റായാല്‍ അവസാനിപ്പിക്കുമെന്നും നേരത്തേ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തനിക്ക് 24 മണിക്കൂര്‍ മാത്രം സമയം മതി എന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്.
ബന്ദികളുടെ കുടുംബംഗങ്ങള്‍ ഇപ്പോഴും അടിയന്തിരമായി അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ട്രംപിന്റെ പുതിയ പ്രഖ്യാപനം ഒരു പക്ഷെ ഹമാസിനെ നേരിടുന്നന കാര്യത്തില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് ഇടപെടുമോ എന്ന സംശയം ബാക്കിയാക്കുകയാണ്.