അമേരിക്കക്കാരിയായ അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കള്‍ക്കെല്ലാം ഇട്ടത് ഹിന്ദു പേര്; ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത അമേരിക്കയിലെ ആദ്യ ജനപ്രതിനിധി; ട്രംപ് ഭരണകൂടത്തിന്റെ രഹസ്യാന്വഷണം ഇനി വളയിട്ട കൈകളില്‍; വിശ്വസ്തരെ ഒപ്പം നിര്‍ത്താന്‍ ട്രംപ്; താക്കോല്‍ സ്ഥാനത്ത് 'തുള്‍സി' എത്തുമ്പോള്‍
തുള്‍സി യുഎസ് ഇന്റലിജന്‍സ് ഡയറക്ടറാകും
വാഷിങ്ടന്‍: അമേരിക്കന്‍ ജനപ്രതിനിധിസഭാ മുന്‍ അംഗമായ തുള്‍സി ഗബാര്‍ഡിനെ നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കുമെന്ന പ്രഖ്യാപനവുമായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുള്‍സി നേരത്തേ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്നു. നേരത്തെ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ട്രംപ് പരിഗണിച്ചവരില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു തുള്‍സി.
തന്റെ വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണു പരിചയസമ്പന്നരെ മറികടന്ന് തുള്‍സിയെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി ട്രംപ് തിരഞ്ഞെടുത്തത്. റിപ്പബ്ലിക്കന്‍ അനുകൂല ചാനലായ ഫോക്‌സ് ന്യൂസിലെ അവതാരകന്‍ പീറ്റ് ഹെഗ്സെത് പ്രതിരോധ സെക്രട്ടറിയാകും. ആര്‍മി നാഷനല്‍ ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്‌സെത് തീവ്രനിലപാടു മൂലം സേനയുമായി തല്ലിപ്പിരിഞ്ഞു രാജിവയ്ക്കുകയായിരുന്നു. അറ്റോര്‍ണി ജനറലായി മാറ്റ് ഗെയ്റ്റ്‌സ്, സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) മേധാവിയായി ജോണ്‍ റാറ്റ്ക്ലിഫ്, ഇസ്രയേലിലേക്കുള്ള അംബാസഡറായി അര്‍കെന്‍സ മുന്‍ ഗവര്‍ണര്‍ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവന്‍ വിറ്റ്‌കോഫ്, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോം എന്നിവരുടെയും നിയമനം പ്രഖ്യാപിച്ചു.
യുഎസ് സെനറ്റിലെ റിപ്പബ്ലിക്കന്‍ കക്ഷിനേതാവായി സൗത്ത് ഡക്കോട്ടയില്‍നിന്നുള്ള സെനറ്റര്‍ ജോണ്‍ തൂന്‍ തിരഞ്ഞെടുക്കപ്പെട്ടു. മത്സരരംഗത്തുണ്ടായിരുന്ന ട്രംപിന്റെ വിശ്വസ്തന്‍ റിക്ക് സ്‌കോട്ട് രഹസ്യവോട്ടെടുപ്പിന്റെ ഒന്നാം റൗണ്ടില്‍ത്തന്നെ പുറത്തായി. നൂറംഗ സെനറ്റില്‍ 52 സീറ്റുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണു ഭൂരിപക്ഷം.
തുള്‍സി ഗബാര്‍ഡ് തന്റെ അതുല്യമായ കരിയറില്‍ നിര്‍ഭയത്വമാണു പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. നിര്‍ഭയമായി തന്റെ കരിയറിലുടനീളം പ്രവര്‍ത്തിച്ച തുള്‍സി ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുമെന്നും രാജ്യത്ത് സമാധാനം ഉറപ്പാക്കുമെന്നും താന്‍ വിശ്വസിക്കുന്നു. അവര്‍ നമുക്കെല്ലാം അഭിമാനമാകും. ദീര്‍ഘകാലം സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അവിശ്വാസത്തോടെ കണ്ടിരുന്ന രാജ്യത്തിന്റെ രഹസ്യാന്വേഷണ സേവനങ്ങളെ മാറ്റിമറിക്കാനാണ് ആഗ്രഹിക്കുന്നത്. തന്റെ ആദ്യകാല ഭരണത്തേയും പ്രചാരണങ്ങളെയും തകര്‍ക്കാന്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതായും ട്രംപ് പ്രസ്താവനയില്‍ പറയുന്നു.
21-ാം വയസ്സില്‍ ഹവായിയില്‍ ജനപ്രതിനിധി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തുള്‍സിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 9/11 ആക്രമണത്തിന് ശേഷം ആര്‍മി നാഷണല്‍ ഗാര്‍ഡില്‍ ചേര്‍ന്ന തുള്‍സി ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ നേതാവാണ് തുള്‍സി.
2020-ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായി മത്സരിക്കാനൊരുങ്ങിയ തുള്‍സിക്ക് പിന്നീട് പിന്മാറേണ്ടിവന്നു. ഇതോടെ, 2022-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടതിന് ശേഷം അടുത്തിടെയാണ് അവര്‍ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് ബൈഡനുമായും കമലയുമായും ഇടഞ്ഞുനില്‍ക്കുന്ന സമയത്താണ് അവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്. കമലാ ഹാരിസിനെതിരായ സംവാദത്തിന് തയ്യാറെടുക്കുന്നതില്‍ ട്രംപിനെ സഹായിച്ച വ്യക്തികൂടിയായിരുന്നു തുള്‍സി.
യു.എസിലെ സമോവയിലായിരുന്നു അവരുടെ ജനനം. യു.എസ് പാര്‍ലമെന്റിലെ ആദ്യ ഹിന്ദുമത വിശ്വാസികൂടിയായ ഗബാര്‍ഡ് ഭഗവദ്ഗീതയില്‍ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇന്ത്യന്‍ വംശജയല്ല ഇവര്‍. തുള്‍സി എന്ന പേര് കാരണം പലപ്പോഴും ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഗബാര്‍ഡ് യഥാര്‍ഥത്തില്‍ അമേരിക്കക്കാരിയാണ്. അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കള്‍ക്കെല്ലാം ഹിന്ദു പേരുകള്‍ നല്‍കി എന്നതാണ് അവരുടെ പേരിന് പിന്നിലെ കാര്യം.
2020ലെ പ്രസിഡന്റ് തിരഞ്ഞെുപ്പില്‍ ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തില്‍ തുള്‍സിയും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറി. 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ട തുള്‍സി ഇത്തവണ പ്രസിഡന്റ് തിരഞ്ഞെുപ്പിനു മാസങ്ങള്‍ക്കു മുന്‍പ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചവരില്‍ 43കാരിയായ തുള്‍സിയുമുണ്ടായിരുന്നു.
യുഎസ് പാര്‍ലമെന്റിലെ, ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണു തുള്‍സി ഗബാര്‍ഡ്. ഹവായിയില്‍നിന്നുള്ള മുന്‍ ജനപ്രതിനിധി സഭാംഗമാണ്. ഭഗവദ്ഗീതയില്‍ തൊട്ടാണു സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണ്. തുള്‍സി അമേരിക്കന്‍ സമോവന്‍ വംശജയാണ്. അമേരിക്കക്കാരിയായ അമ്മ പിന്നീട് ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. തുള്‍സിയുടെ സഹോദരങ്ങള്‍ക്കും ഹിന്ദുപേരുകളാണ് അമ്മയിട്ടത്. പേര് വച്ച് പലപ്പോഴും തുള്‍സി ഇന്ത്യന്‍ വംശജയാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ ആര്‍മി നാഷനല്‍ ഗാര്‍ഡില്‍ അംഗമായിരുന്ന തുള്‍സി, ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.