നടൻ വിജയ് പാർട്ടിക്കായി വാര്‍ത്താ ചാനൽ തുടങ്ങുന്നു; ടിവികെ ആശയങ്ങള്‍ പ്രചരിപ്പിക്കാൻ ഗുണകരമാകുമെന്ന് കണക്കുകൂട്ടൽ; പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്
തെന്നിന്ത്യ മുഴുവൻ താരാധിപത്യമുള്ള നടനാണ് വിജയ്. സിനിമ ജീവിതം അവസാനിപ്പിച്ച് മുഴുനീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ് താരമിപ്പോൾ. തമിഴ് വെട്രി കഴക പാർട്ടിയുടെ സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നു. പാർട്ടിക്കായി വാര്‍ത്താ ചാനല്‍ തുടങ്ങാൻ പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന പാർട്ടിക്ക് ടെലിവിഷൻ വാര്‍ത്താ ചാനല്‍ ഗുണകരമാകുമെന്ന് കണക്കുകൂട്ടലിലാണ് പുതിയ നീക്കം.
അതേസമയം, പാർട്ടിയുടെ സംസ്ഥാന സമ്മേളനം വൻ വിജയമായതോടെ സംസ്ഥാന പര്യടനത്തിനും ഒരുങ്ങുകയാണ് താരം. ഡിസംബർ രണ്ടിന് കോയമ്പത്തൂരില്‍ യാത്ര തുടങ്ങി 27ന് തിരുനെൽവേലിയില്‍ മെഗാറാലിയോടെ യാത്ര അവസാനിപ്പിക്കാനാണ് തീരുമാനം.
മലയാളികൾക്കും പ്രിയങ്കരനായ ദളപതി വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ദ ഗോട്ട് ആയിരുന്നു. ആഗോളതലത്തില്‍ 456 കോടി രൂപയിലധികമാണ് ചിത്രം നേടിയ. വിജയ്യുടെ സിനിമ കരിയറിലെ അവസാന ചിത്രമാണ് 'ദി ഗോട്ട്' എന്ന വാർത്ത നിരാശയാണ് ആരാധകർക്ക് നൽകിയത്. വെങ്കട്ട് പ്രഭുവായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.