അദ്ദേഹത്തിന് ഫോട്ടോ എടുക്കുന്നത് ഹോബി; മിസൈലുകള്‍ അത് സെൽഫി പോയന്‍റുകൾ അല്ല; അതിർത്തികൾ സുരക്ഷിതമല്ലെന്നും വിമർശനം; വിവാദ പരാമർശവുമായി അഖിലേഷ് യാദവ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ് രംഗത്ത്. മോദി ഒരു 'ചിത്രജീവി'യാണ് എന്ന് അഖിലേഷ് യാദവ് രൂക്ഷമായി വിമർശിച്ചു. അമേഠിയിൽ നടത്തിയ ഒരു പാർട്ടി പരിപാടിക്കിടയിലാണ് അഖിലേഷിന്‍റെ പരാമർശം.
മിസൈലുകള്‍ ശത്രുക്കൾക്കുള്ളതാണ്, അത് സെൽഫി പോയന്‍റുകൾ അല്ല എന്ന് പറഞ്ഞ അഖിലേഷ് തിരംഗ യാത്ര വെടിനിര്‍ത്തല്‍ ആഘോഷിക്കാന്‍ ഉള്ളതാണോ എന്നും ചോദിക്കുന്നു. അതിർത്തികൾ സുരക്ഷിതമല്ലെന്നും കൂടുതൽ സേനയെ നിയോഗിക്കണമെന്ന ആവശ്യവും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈന്യത്തിനെ നേരിട്ട് സന്ദര്‍ശിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇതാണ് അഖിലേഷ് യാദവ് രൂക്ഷ ഭാഷയിൽ വിമര്‍ശിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ രാജ്യവ്യാപക പ്രചാരണം നടത്താനും ബിജെപി തീരുമാനം എടുത്തിരുന്നു. ഓപ്പറേഷൻ സിന്ദൂർ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങുന്നത്. അതേസമയം, ഓപ്പറേഷന്‍ സിന്ധൂർ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്നുമാണ് ബിജെപി ഉയർത്തുന്ന വാദം.