'ശരദ് പവാറിൻ്റെ നാല് തലമുറകൾ കഴിഞ്ഞാലും ഇക്കാര്യം സംഭവിക്കില്ല';'ഇത് സത്യം'; കാശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കുന്നതിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

Update: 2024-11-08 11:44 GMT

മുംബൈ: കാശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും കോൺഗ്രസ് പാർട്ടിയും ജമ്മു കശ്മീർ നിയമസഭയിൽ പ്രമേയം പാസാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ..,നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിൻ്റെ നാല് തലമുറകൾ കഴിഞ്ഞാലും ഇക്കാര്യം സംഭവിക്കില്ലെന്ന് അമിത് ഷാ നിലപാട് അറിയിച്ചു. അതിരൂക്ഷ മറുപടിയാണ് അദ്ദേഹം നൽകിയത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷാ അദ്ദേഹത്തിന്റെ നിലപാട് പറഞ്ഞത്.

'കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് അവരുടെ വിചാരമെന്നും. ഇന്ന് ശരദ് പവാറിന്റെ മണ്ണിൽ നിന്ന് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ നാല് തലമുറകൾ കഴിഞ്ഞാലും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല.' അമിത് ഷാ വ്യക്തമാക്കി.

അതേസമയം, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരെത്തെ വിമർശിച്ചിരിന്നു. ജമ്മു കശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News