ചരിത്രത്തിലെ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ..; ഖജനാവ് വരെ കൊള്ളയടിക്കുന്നു; 'വാ' വിട്ട വാക്കുകളുമായി എംഎൽഎ; കാരണം കാണിക്കല്‍ നോട്ടീസയച്ച് ബിജെപി; തലയിൽ കൈവച്ച് യോഗി

Update: 2025-03-24 12:03 GMT

ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി യുടെ തന്നെ എംഎൽഎ നന്ദ് കിഷോർ ഗുർജാർ. യോഗി ആദിത്യനാഥ് സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് പാർട്ടിയുടെ പ്രതിച്ഛായക്ക് തന്നെ കളങ്കം വരുത്തിയതിനാണ് ഉത്തര്‍പ്രദേശിലെ ലോണി എംഎൽഎ നന്ദ് കിഷോർ ഗുർജാറിന് കാരണം കാണിക്കല്‍ നോട്ടീസ്‌ ബിജെപി സംസ്ഥാന നേതൃത്വം അയച്ചിരിക്കുന്നത്.

ചരിത്രത്തിലെ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്‍ തുറന്നടിച്ചത്. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് ഇപ്പോൾ അയച്ചത്.

ഇതുപോലെയുള്ള പ്രസ്താവനകളും പ്രവൃത്തികളും പാർട്ടിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് ചൗധരി അയച്ച നോട്ടീസില്‍ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദ്ദേശപ്രകാരം, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നല്‍കണമെന്നും നോട്ടീസിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Similar News