രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പിയുടെ ഇരിപ്പിടത്തില്‍നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തി; പതിവ് പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ട് ലഭിച്ചത്; സഭയ്ക്ക് അപമാനമായെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ

Update: 2024-12-06 06:50 GMT
രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പിയുടെ ഇരിപ്പിടത്തില്‍നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തി; പതിവ് പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ട് ലഭിച്ചത്; സഭയ്ക്ക് അപമാനമായെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ
  • whatsapp icon

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പിയുടെ ഇരിപ്പിടത്തില്‍നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് രാജ്യസഭയിൽ ബഹളം. കോണ്‍ഗ്രസ് എം.പി അഭിഷേക് മനു സിങ്‌വിയുടെ സീറ്റിൽ നിന്നാണ് നോട്ടുകെട്ടുകൾ കണ്ടെടുത്തതെന്ന്‌ രാജ്യസഭാ അധ്യക്ഷൻ കൂടിയായ വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ സഭയെ അറിയിച്ചു. പതിവ് പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ട് ലഭിച്ചതെന്നും ധന്‍കര്‍ സഭയെ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ താൻ സഭയിലേക്ക് വരുമ്പോൾ 500 രൂപ മാത്രമേ കയ്യിൽ കരുതിയിട്ടുള്ളു എന്നാണ് അഭിഷേക് മനു സിങ്‌വി പറയുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. 'ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യം കേൾക്കുന്നത്. ഇതുവരെ കേട്ടിട്ടില്ല, സഭയിലേക്ക് പോകുമ്പോൾ ഒരു 500 രൂപ നോട്ട് ഞാൻ കയ്യിൽ കരുതും. ഉച്ചയ്ക്ക് 12:57 ന് ഞാൻ സഭയിലെത്തി, സഭ പിരിഞ്ഞ ശേഷം, ഞാൻ ഉച്ചയ്ക്ക് 1:30 വരെ കാൻ്റീനിൽ ഇരുന്നു, അതിനുശേഷം ഞാൻ പാർലമെൻ്റ് വിട്ടു' എന്നാണ് ഒരു ഓൺലൈൻ പോസ്റ്റിൽ സിങ്‌വി പറഞ്ഞത്. അതേസമയം സംഭവം രാജ്യസഭയ്ക്ക് അപമാനമായെന്ന് ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജെപി നദ്ദ പറഞ്ഞു.

Tags:    

Similar News