ചെന്നൈ വെള്ളപ്പൊക്കം; ദുരന്തബാധിതർക്ക് ധനസഹായവുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്; 300 കുടുംബങ്ങളെ ചേർത്തുപിടിച്ചു; ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ടിവികെ അം​ഗങ്ങൾ

Update: 2024-12-03 11:42 GMT

ചെന്നൈ: തമിഴ്‌നാട്ടിൽ വലിയ ആരാധകപിന്തുണയോടെയാണ് സൂപ്പർ താരം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഇപ്പോഴിതാ ചുഴലിക്കാറ്റിന് പിന്നാലെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ധനസഹായവുമായി ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് രംഗത്ത്.

ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം കൈമാറിയത്.

അതേസമയം, ഇന്നലെ താരം മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് ട്വീറ്റിൽ കുറിച്ചിരിന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിക്കുകയും ചെയ്തു.

ടിവികെ അംഗങ്ങൾ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ സഹായിച്ചിരുന്നു. ഇതോടെ ടിവികെ പാർട്ടി അം​ഗങ്ങൾ സഹായ പ്രവർത്തനങ്ങളിലും സജീവമാവുകയാണ്.

Tags:    

Similar News