ദേശീയ പതാക കയ്യിലേന്തി കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റി; ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം; കര്‍ണാടകയില്‍ വീണ്ടും വിവാദം

ദേശീയ പതാക കയ്യിലേന്തി കൊണ്ട് സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റി

Update: 2024-10-02 17:18 GMT

ബെംഗളൂരൂ: ദേശീയ പതാക കയ്യിലേന്തി കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റിയതിനെ ചൊല്ലി വിവാദം.

രാജ്യാഭിമാനത്തെ അപമാനിക്കുകയാണ് സിദ്ദരാമയ്യയെന്ന് ബിജെപി ആരോപിച്ചു. സോഷ്യല്‍ മീഡിയിയലും പലരും കര്‍ണാടക മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നുണ്ട്. സിദ്ധരാമയ്യയുടെ നടപടി അപലനീയമാണെന്നും ദേശീയ പതാകയെ അപമാനിച്ചെന്നുമാണ് വിമര്‍ശനം.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബുധനാഴ്ച ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിദ്ധരാമയ്യയുടെ ഷൂ അഴിച്ചു മാറ്റാന്‍ തുടങ്ങുമ്പോള്‍ കൈയില്‍ ഇന്ത്യന്‍ പതാക പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് സുരക്ഷാസംഘത്തിലൊരാള്‍ പ്രവര്‍ത്തകനില്‍ നിന്ന് പതാക വാങ്ങുകയായിരുന്നു.

ഇത് രാജ്യത്തിന്റെ യശസിന് അപമാനമാണെന്നും ഇതാണ് കോണ്‍ഗ്രസ് നേതാക്കളുടെ സംസ്‌കാരമെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവ് പൊങ്കുലേട്ടി സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഡ ഭൂമിദാന അഴിമതി കേസില്‍ വിവാദത്തില്‍ പെട്ടതിന് പിന്നാലെയാണ് സിദ്ധരാമയ്യയ്ക്ക് എതിരെ പുതിയ ആരോപണം ഉയര്‍ന്നത്.

Tags:    

Similar News