ഗാര്‍ഹിക പീഡനവും, സ്ത്രീധനം വാങ്ങലും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍; അഴിമതിയും പ്രധാന വിഷയം; താഴേതട്ടിലുള്ള ഘടകങ്ങളെ ചലിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോക്ക് ആകുന്നില്ല; കേരളത്തെ എസ്എഫ്‌ഐയില്‍ തെറ്റായ പ്രവണതകള്‍; നേതൃശേഷിയുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല; സംഘടനാ രേഖയിലെ വിമര്‍ശനങ്ങള്‍ ഇങ്ങനെ

ഗാര്‍ഹിക പീഡനവും, സ്ത്രീധനം വാങ്ങലും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍

Update: 2025-04-02 13:30 GMT

മധുര: സിപിഎം സംഘടനാരേഖയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം. സിപിഎം പരമോന്നത ഘടകമായ പോളിറ്റ്ബ്യൂറോ മുതല്‍ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐക്ക് വരെ വിമര്‍ശനം ഉയരുന്നുണ്ട്. തെറ്റുതിരുത്താന്‍ തയാറാക്കിയ രേഖ താഴേതട്ട് വരെ എത്തിക്കാന്‍ പോളിറ്റ് ബ്യൂറോയ്ക്ക് കഴിയുന്നില്ല. കേരളത്തിലെ എസ്എഫ്‌ഐയില്‍ തെറ്റായ പ്രവണതള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഗാര്‍ഹിക പീഡനവും, സ്ത്രീധനം വാങ്ങലും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുമുണ്ട്. തെലങ്കാനയില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഴിമതി പ്രധാന വിഷയമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പിബിക്ക് സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കാനായില്ല. പലയിടത്തും സംഘടന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നില്ല. സിസി യോഗങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ച കുറയ്ക്കണം. പകരം സംഘടന ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാര്‍ഹിക പീഡനം സ്ത്രീധനം, പുരുഷ മേധാവിത്വം, അഴിമതി തുടങ്ങി പ്രവണതകള്‍ നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിമര്‍ശനം. തെറ്റുതിരുത്താന്‍ തയ്യാറാക്കിയ രേഖ താഴേതട്ട് വരെ എത്തിക്കാന്‍ പൊളിറ്റ് ബ്യൂറോയ്ക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന രേഖയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഗാര്‍ഹിക പീഡനവും ,സ്ത്രീധനം വാങ്ങലും പാര്‍ട്ടി നേതാക്കള്‍ക്കിടയിലുമുണ്ട്. തമിഴ്‌നാടിന്റെ പേരെടുത്ത് ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നു. തെലങ്കാനയില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഴിമതി പ്രധാന വിഷയം എന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മതസ്വാധീനത്തിനും അന്ധവിശ്വാസത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ കീഴ്‌പ്പെടുന്നു.

ബംഗാളില്‍ ജനാധിപത്യ കേന്ദ്രീകരണം ഇല്ല. ജില്ലാതലം വരെ തെറ്റ് തിരുത്തല്‍ നടപ്പാക്കണമെന്ന് കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശം നടപ്പായില്ല. പിബിക്ക് സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കാനായില്ല. പലയിടത്തും സംഘടന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനായില്ല. പിബി സിസി യോഗങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ച കുറയ്ക്കണം. പകരം സംഘടന ശക്തമാക്കാനുള്ള ചര്‍ച്ച കൂടുതല്‍ നടക്കണം എന്നാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ എസ്എഫ്‌ഐ ഘടകത്തിലും വിമര്‍ശനം ഉണ്ട്. സംസ്ഥാനത്ത് എസ്എഫ്‌ഐയില്‍ തെറ്റായ പ്രവണതകള്‍ കാണുന്നു. ഇത് പരിഹരിക്കാന്‍ പാര്‍ട്ടി ഇടപെട്ട് കൊണ്ടിരിക്കുന്നു.

ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ശക്തമാണ്. എന്നാല്‍ അംഗങ്ങളെ പാര്‍ട്ടി തലത്തില്‍ ഉയര്‍ത്തി കൊണ്ടു വരാന്‍ കഴിയണം. ത്രിപുരയില്‍ 5000 അംഗങ്ങള്‍ കുറഞ്ഞു. കേരളത്തില്‍ 3000 അംഗങ്ങളുടെ കുറവ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനെക്കാള്‍ ഉണ്ടായി. പാര്‍ട്ടിയില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രാതിനിധ്യം കൂടി. നേതൃശേഷിയും സ്വാധീനവും ഉള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. ആകെ അംഗസംഖ്യയുടെ 25 ശതമാനം സ്ത്രീകള്‍ ആയിരിക്കണം എന്ന കൊല്‍ക്കത്ത പ്‌ളീനം ധാരണ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണം. കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. ഹിന്ദുത്വ വര്‍ഗീയത എതിര്‍ക്കാന്‍ ശക്തമായ പ്രചാരണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു. സോഷ്യലിസം പ്രചരിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍, നഗരങ്ങളില്‍ പാര്‍പ്പിട മേഖലകളിലേക്ക് ഇറങ്ങി ചെല്ലണമെന്നും നിര്‍ദേശിക്കുന്നു. പല സംസ്ഥാന ഘടകങ്ങളും കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും പ്രായപരിധി കാരണം പിരിയുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ ചുമതല നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേരളത്തെ പുകഴ്ത്തുന്ന സംഘടന റിപ്പോര്‍ട്ടില്‍ പ്രായപരിധിയില്‍ ഇളവിന് നിര്‍ദ്ദേശം നല്‍കുന്നില്ല.

ആശാ പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇവര്‍ക്കായി തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയെ എതിര്‍ക്കുന്നവരുമായി ആശാവര്‍ക്കര്‍മാര്‍ ചേര്‍ന്നുനില്‍ക്കുന്നു. പാര്‍ട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പോലും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ആശാ വര്‍ക്കര്‍മാരെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കേരളത്തില്‍ ശ്രമമില്ല. കര്‍ണാടക ആന്ധ്ര സംസ്ഥാനങ്ങളാണ് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിയത്. ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ അടക്കമുള്ളവരെ സംഘടിപ്പിക്കുന്നത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു

സിപിഎമ്മിന്റെ 24ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയിലാണ് തുടക്കമായത്. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു സമ്മേളനത്തിന്റെ പതാക ഉയര്‍ത്തി.

Tags:    

Similar News