സർക്കാരുകൾ വരും പോകും; ഒരു നാൾ രാഹുൽ ഗാന്ധി അധികാരത്തിൽ വരും; അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും; തുറന്നടിച്ച് ഇഡിയുടെ മുന്നിൽപ്പെട്ട മുൻ കോൺഗ്രസ് മന്ത്രി
ജയ്പുർ: പേൾ അഗ്രോ കോർപ്പറേഷൻ ലിമിറ്റഡ് അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മുൻ കോൺഗ്രസ് മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിന്റെ ജയ്പൂരിലെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാരിൽ ഖചാരിയ ഗതാഗത വകുപ്പ് മന്ത്രി കൂടിയായിരുന്നു അദ്ദേഹം.
ഇഡി ഉദ്യോഗസ്ഥരുടെ ഒരു സംഘം പുലർച്ചെ 5 മണിയോടെ ഖചാരിയവാസിന്റെ വസതിയിലെത്തി സ്ഥലത്ത് പരിശോധന ആരംഭിച്ചുവെന്ന് ഔദ്യോഗിക സ്രോതസ്സുകളാണ് അറിയിച്ചത്. ഖചാരിയവാസിന്റെ വസതിക്ക് പുറമേ അദ്ദേഹവുമായി ബന്ധപ്പെട്ട 19 സ്ഥലങ്ങൾ കൂടി റെയ്ഡ് ചെയ്യുന്നുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി.
കൂടാതെ സർക്കാരുകൾ വരും പോകും. ഒരു ദിവസം രാഹുൽ ഗാന്ധി അധികാരത്തിൽ വരും, അപ്പോൾ ബിജെപിക്ക് മനസ്സിലാകും. ബിജെപിക്കെതിരെ നടപടി എടുക്കാൻ കഴിയുമെങ്കിൽ ഞങ്ങളും പിന്നോട്ട് പോകില്ലെന്ന് ഖചാരിയവാസ് വ്യക്തമാക്കി. സമാനമായ പെരുമാറ്റം ഉണ്ടാകുമെന്ന് ഭരണകക്ഷിക്ക് ഭീഷണിയുടെ സ്വരത്തിലാണ് കോൺഗ്രസ് നേതാവ് മുന്നറിയിപ്പ് നൽകിയത്.