മഹാരാഷ്ട്ര ലോക്സഭാ തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാർത്ഥി ഗണേഷ് നായിക്കിന്റെ മകൻ പാർട്ടി വിട്ടു; എൻ.സി.പിയിൽ നിന്ന് മത്സരിക്കാൻ സാധ്യത

Update: 2024-10-22 09:20 GMT

മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് തിരിച്ചടി. നവി മുംബൈ ജില്ലാ പ്രസിഡന്റ് സന്ദീപ് നായിക് പാർട്ടി വിട്ടു. പാർട്ടി സ്ഥാനാർത്ഥി കൂടിയായ ഗണേഷ് നായിക്കിന്റെ മകനാണ് രാജിവെച്ച സന്ദീപ്. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ സന്ദീപ് നായിക് ചേർന്നേക്കുമെന്നാണ് വിവരം. എക്സിലൂടെയാണ് രാജിവെച്ച വിവരം അദ്ദേഹം അറിയിച്ചത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബേലാപ്പൂർ മണ്ഡലത്തിൽ നിന്നും എൻ.സി.പിക്കായി അദ്ദേഹം മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മനാദ മഹാത്രയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി.

ബി.ജെ.പി നവി മുംബൈ ജില്ല പ്രസിഡന്റ് എന്ന പദവിയിൽ നിന്ന് താൻ രാജിവെക്കുകയാണെന്ന് എക്സിലെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം പാർട്ടിയുടെ അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർജി ബവൻകുലെക്ക് മുമ്പാകെ രാജിക്കത്ത് നൽകിയെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

ഞായറാഴ്ച 99 പേരുടെ സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തിറക്കിയിരുന്നു. മുംബൈയിലെ 16 എംഎൽഎമാരിൽ 14 പേരെയും പാർട്ടി പുനർനാമകരണം ചെയ്തിട്ടുണ്ട്. കൂടാതെ പട്ടികയിൽ 13 വനിതാ സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 288 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും. ഫലം നവംബർ 23 ന് പ്രഖ്യാപിക്കും.

Tags:    

Similar News