''തമിഴാണ് ഞങ്ങളുടെ വംശം, അതാണ് ജീവരക്തം, തമിഴിനോടുള്ള സ്‌നേഹത്തെ വംശീയവാദമെന്ന് പറഞ്ഞാൽ അത് ഞങ്ങള്‍ക്ക് അഭിമാനമാണ്'' മറുപടിയുമായി എംകെ സ്റ്റാലിൻ; തമിഴ്നാട്ടിൽ മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് കനക്കുന്നു

Update: 2024-10-19 13:45 GMT

ചെന്നൈ: തമിഴ് തായ് വാഴ്ത്ത് ആലപിച്ചപ്പോൾ ദ്രാവിഡ എന്ന വാക്ക് വിട്ടുപോയതിനെ ചൊല്ലി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍എന്‍ രവിയും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. ഗവര്‍ണര്‍ ദ്രാവിഡ വംശത്തെ നിന്ദിക്കുകയും ഹിന്ദി ഭാഷയെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നുവെന്നാണ് എം കെ സ്റ്റാലിന്റെ ആരോപണം. ഗവർണർക്കെതിരെ സമൂഹ മാധ്യമത്തിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ് സ്റ്റാലിൻ.

''ഹിന്ദി മാസാചരണത്തിൻ്റെ സമാപനച്ചടങ്ങിൽ 'ദേക്കാനവും ഇട്ടിഷിത ദ്രാവിഡനാൽ തിരുനാടും' എന്ന വരി തമിഴിൽ പാടാത്തതിൻ്റെ ശക്തമായ വിമർശനത്തിന് മറുപടി നൽകിയ ബഹുമാനപ്പെട്ട ഗവർണറോട് ചില ചോദ്യങ്ങൾ. പൂർണ്ണ ഭക്തിയോടെ ഞാൻ തമിഴ് ആശംസകൾ പാടും എന്ന് പറയുന്ന നിങ്ങൾ, പാട്ട് പൂർത്തിയാക്കാത്തതിന് അവരെ ഉടൻ അപലപിക്കേണ്ടതല്ലേ?'', എന്നായിരുന്നു മറുപടിയുമായി മുഖ്യമന്ത്രി സ്റ്റാലിൻ എക്‌സിൽ കുറിച്ചത്.

''തമിഴാണ് ഞങ്ങളുടെ വംശം. അത് ഞങ്ങളുടെ ജീവരക്തമാണ്. തമിഴ് ഭാഷയ്ക്കായി ജീവന്‍ കളഞ്ഞവരാണ് തമിഴര്‍. ഞങ്ങളുടെ തമിഴിനോടുള്ള സ്‌നേഹത്തെ നിങ്ങള്‍ തമിഴ് വംശീയവാദമെന്ന് വിളിക്കുകയാണെങ്കില്‍ അത് ഞങ്ങള്‍ക്ക് അഭിമാനമാണ്'' എന്നും സ്റ്റാലിന്‍ പോസ്റ്റിലൂടെ വ്യക്തമാക്കി വ്യക്തമാക്കി

സംസ്ഥാനത്തിന്റെ നിയമങ്ങൾ അംഗീകരിക്കാത്ത ആർ.എൻ.രവി ഗവർണർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കുകയാണ് ഗവർണർ.

ഗായകസംഘം ഒരുവരി പാടാൻ വിട്ടുപോയതാണെന്ന് ദൂരദർശൻ കേന്ദ്രവും വ്യക്തമാക്കി. പറ്റിയ അബദ്ധത്തിൽ ചെന്നൈ ദൂരദർശൻ കേന്ദ്രം ഖേദം പ്രകടിപ്പിച്ചു. തമിഴ് ഗീതത്തെ അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയിച്ചു

വെള്ളിയാഴ്ച വൈകീട്ട് തമിഴ്‌നാട് ദൂരദർശന്റെ സുവർണജൂബിലി ആഘോഷത്തിന്റെയും ഹിന്ദി മാസാചരണത്തിന്റെയും സമാപനച്ചടങ്ങിലാണ് തമിഴ് തായ് വാഴ്ത്ത് അപൂർണമായി ആലപിച്ചത്. ഹിന്ദിയിതരപ്രദേശങ്ങളിൽ ഹിന്ദിഭാഷയെ ആദരിക്കുന്ന ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിനു പിന്നാലെയാണ് ചടങ്ങു നടന്നതും പുതിയ വിവാദം ഉടലെടുത്തതും. ഇതിനു പിന്നാലെ ഗവർണർ നടത്തിയ പ്രസംഗത്തിന് മറുവപ്പടിയുമായാണ് സ്റ്റാലിൻ രംഗത്തെത്തിയിരിക്കുന്നത്. 

Tags:    

Similar News