ആർക്ക് വേണമെങ്കിലും ശാഖകളിൽ പങ്കെടുക്കാം; കാവി കൊടിയെ അംഗീകരിക്കുകയും വേണം; കാരണം ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണ്; കർശന നിബന്ധനകളുമായി മോഹൻ ഭാഗവത്

Update: 2025-04-07 11:00 GMT

ഡല്‍ഹി: ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാൻ കടുത്ത നിബന്ധനകളുമായി മോഹൻ ഭാഗവത് രംഗത്ത്. 'ഭാരത് മാതാ കീ ജയ്' വിളിക്കുന്ന മുസ്‌ലിംകൾക്ക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. മുസ്‌ലിംകൾക്ക് ശാഖകളിൽ പങ്കെടുക്കാൻ രണ്ട് നിബന്ധനകളാണ് മോഹന്‍ ഭാഗവത് മുന്നോട്ടുവച്ചിരിക്കുന്നത്.

ഒന്നാമത്തെ നിബന്ധന എന്ന് പറയുന്നത് ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്നതാണെന്നും . കാവി കൊടിയെ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന മുസ്‌ലിംകള്‍ ഉൾപ്പടെയുള്ള എല്ലാവർക്കും ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാമെന്ന് മോഹന്‍ ഭാഗവത് വ്യക്തമാക്കി.

നാലുദിവസത്തെ വാരാണസി സന്ദര്‍ശനത്തിനിടയില്‍ മോഹന്‍ ഭാഗവത് ലജ്പത് നഗര്‍ കോളനിയിലെ ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചിരുന്നു. ഇവിടെവെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിനാണ് മുസ്‌ലിംകള്‍ക്കും ശാഖയില്‍ പങ്കെടുക്കാമെന്ന് ഭാഗവത് വ്യക്തമാക്കിയത്. എന്നാൽ ശാഖകളിൽ വരുന്നവർക്ക് 'ഭാരത് മാതാ കീ ജയ്' വിളിക്കാൻ ശങ്ക ഉണ്ടാകരുതെന്നും കാവിക്കൊടിയെ ആദരിക്കണമെന്നും അദ്ദേഹം പറയുന്നു.

Tags:    

Similar News