അസമിലെ ബീഫ് നിരോധനം വ്യക്തി സ്വാതന്ത്ര്യത്തിന് എതിര്; രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നു; തുറന്നടിച്ച് എംപി ഇഖ്‌റ ഹസന്‍
ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച് അസമിൽ ബീഫ് നിരോധിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അസമിലെ ബീഫ് നിരോധനം വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെന്ന് ഉത്തര്‍പ്രദേശിലെ കൈറാനയിൽ നിന്നുള്ള ലോക്‌സഭ എംപി ഇഖ്‌റ ഹസന്‍ വ്യക്തമാക്കി. വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങികൊണ്ടിരിക്കുന്നതെന്നും ഇഖ്‌റ കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്നും ഇഖ്‌റ പറയുന്നു. അസമില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
അതേസമയം, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയാണ് പൊതുവിടങ്ങളില്‍ ബീഫ് വിളമ്പുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. 2021ലാണ് അസം കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ട് നിലവില്‍ വന്നത്. അത് വിജയകരമായി രീതിയില്‍ ഫലവത്താക്കി. എന്നാണ് ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയത്.