ബിജെഡി അധ്യക്ഷനായി വീണ്ടും നവീന്‍ പട്‌നായിക്; സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റിങ്ങില്‍ ഐക്യകണ്‌ഠേന തീരുമാനം; 24 വര്‍ഷമായി ഒഡീഷ മുഖ്യമന്ത്രിയായിരുന്ന നേതാവ് 27 വര്‍ഷമായി പാര്‍ട്ടി തലപ്പത്തും തുടരുന്നു

ബിജെഡി അധ്യക്ഷനായി വീണ്ടും നവീന്‍ പട്‌നായിക്;

Update: 2025-04-19 11:09 GMT

ഭുവനേശ്വര്‍: ബിജു ജനതാദള്‍ (ബിജെഡി) അധ്യക്ഷനായി വീണ്ടും നവീന്‍ പട്‌നായിക് ചുമതലയേറ്റു. ഒമ്പതാം തവണയാണ് നവീന്‍ പട്‌നായിക് പാര്‍ടി അധ്യക്ഷനായി ചുമലയേല്‍ക്കുന്നത്. ഭുവനേശ്വര്‍ ശംഖ ഭവനിലെ പാര്‍ടി ആസ്ഥാനത്ത് നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റിങ്ങിലാണ് പട്‌നായിക്കിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്ന് വരണാധികാരി പി കെ ദേബ് പറഞ്ഞു. അധ്യക്ഷസ്ഥാനത്തേക്ക് നവീന്‍ പട്‌നായിക് മാത്രമായിരുന്നു സ്ഥാനാര്‍ഥി.

2000 മാര്‍ച്ച് 5 മുതല്‍ 2024 ജൂണ്‍ 12 വരെ തുടര്‍ച്ചയായി 24 വര്‍ഷമായി ഒഡീഷ മുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ അധികാരം നഷ്ടപ്പെട്ടു. 355 അംഗ സംസ്ഥാന കൗണ്‍സിലിനെയും 80 അംഗ സ്റ്റേറ്റ് എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തതായും പി കെ ദേബ് അറിയിച്ചു. 1997-ല്‍ ജനതാദള്‍ പിളര്‍പ്പിനെ തുടര്‍ന്ന് ബിജു ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ച നവീന്‍ ആറ് തവണ നിയമസഭാംഗം, മൂന്ന് തവണ ലോക്‌സഭാംഗം, ഒരു തവണ കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിതാവും മുന്‍ മുഖ്യമന്ത്രിയായിരുന്ന ബിജു പട്‌നായിക്കിന്റെ പേരില്‍ ബിജെഡി രൂപീകരിച്ച നവീന്‍ തന്നെയാണ് 27 വര്‍ഷമായി പാര്‍ടി അധ്യക്ഷനും. രാജ്യത്ത് ഏറ്റവും കൂടുതല് കാലം ചുമതലയിലിരുന്ന മുഖ്യമന്ത്രിമാരായതില് രണ്ടാം സ്ഥാനത്താണ് നവീന് പട്‌നായിക്. നേരത്തെ രണ്ടാം സ്ഥാനത്ത് പശ്ചിമ ബംഗാള് മുന് മുഖ്യമന്ത്രി ജ്യോതി ബസു ആയിരുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞ തവണ പടനായിക് മറി കടന്നിരുന്നു.

സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്കുമാര് ചാംലിങ്ങാണ് രാജ്യത്ത് ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി. 1994 ഡിസംബര് 12 മുതല് 2019 മെയ് 27 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

Tags:    

Similar News