മഹാരാഷ്ട്രയിൽ തന്ത്രപരമായ നീക്കവുമായി അമിത് ഷാ; ബിജെപി നേതാക്കളെ സഖ്യകക്ഷികളുടെ സ്ഥാനാര്‍ഥികളാക്കി; ഇത് 'വിന്‍ വിന്‍ ഫോര്‍മുല'യുടെ ഭാഗമെന്ന് പ്രവർത്തകർ

Update: 2024-10-29 11:51 GMT

മുംബൈ: മഹാരാഷ്ട്രയിലെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു വലിയ തന്ത്രപരമായ നീക്കവുമായി ബിജെപി രംഗത്ത്. സഖ്യകക്ഷികളായ ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്കും സ്ഥാനാര്‍ഥികളായി ബിജെപി സ്വന്തം നേതാക്കളെ തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ രൂപംകൊണ്ട ഒരു 'വിന്‍ വിന്‍ ഫോര്‍മുല'യുടെ ഭാഗമാണ് ബിജെപിയുടെ ഈ നീക്കം എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇത്തരത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ അവരുടെ ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്ന ധാരണയോടെയാണ് സഖ്യകക്ഷികള്‍ക്ക്‌ ബിജെപി കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുത്തിരിക്കുന്നത്.

ഏക്‌നാഥ് ഷിന്ദേയുടെ ശിവസേന തിങ്കളാഴ്ച പുറത്തുവിട്ട 13 സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ബിജെപി വാക്താവായിട്ടുള്ള ഷൈന എന്‍സിയും ഇടംപിടിക്കുകയും ചെയ്തു. മുംബാദേവി മണ്ഡലത്തിലാണ് അവര്‍ ശിവസേന ടിക്കറ്റില്‍ മത്സരിക്കുക. ഷൈന മാത്രമല്ല, ഇത്തരത്തില്‍ നിരവധി ബിജെപി നേതാക്കളെ എന്‍സിപിയിടേയും ശിവസേനയുടേയും സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

Tags:    

Similar News