പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള ആരോപണം; രശ്മി ശുക്ലയെ മഹാരാഷ്ട്രാ ഡിജിപി സ്ഥാനത്തുനിന്നു മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുണെ കമ്മിഷണറായിരുന്നപ്പോള്‍ രശ്മി ശുക്ല ഫോണ്‍ ചോര്‍ത്തിയതായി പ്രതിപക്ഷം

Update: 2024-11-04 10:50 GMT

പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള ആരോപണം; രശ്മി ശുക്ലയെ മഹാരാഷ്ട്രാ ഡിജിപി സ്ഥാനത്തുനിന്നു മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സംസ്ഥാന ഡി.ജി.പി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിപിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നത് അടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്.

ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുപുലര്‍ത്തുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ തല്‍സ്ഥാനത്ത് തുടരുന്നത് നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനു പിന്നാലെയാണിത്.

പുതിയ ഡിജിപിയെ കണ്ടെത്തുന്നതിനായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ അടങ്ങുന്ന മൂന്നംഗ പാനലിനെ നിര്‍ദ്ദേശിക്കാനും ചീഫ് സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളായ ശിവസേന (യുബിടി) പക്ഷവും കോണ്‍ഗ്രസും ശുക്ലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷത്തെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. നവംമ്പര്‍ 20-നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. നവംമ്പര്‍ 23-നാണ് വോട്ടണ്ണല്‍.

മറ്റൊരു മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ക്ക് ഡിജിപിയുടെ ചുമതല നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍, ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഡിജിപി നിയമനത്തിന് മൂന്നംഗ പാനല്‍ സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പുണെ കമ്മിഷണറായിരുന്നപ്പോള്‍ രശ്മി ശുക്ല ഫോണ്‍ ചോര്‍ത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാര്‍ഖണ്ഡ് ഡിജിപിയെ മാറ്റിയെങ്കിലും മഹാരാഷ്ട്ര ഡിജിപിയെ മാറ്റാത്ത കാര്യവും കമ്മിഷന് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയതായും ആരോപണം ഉയര്‍ന്നിരുന്നു.

Tags:    

Similar News