'മുസ്ലിങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും; രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം ബിജെപി ഉള്ളിടത്തോളം അനുവദിക്കില്ല'; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ

മതസംവരണം ഭരണഘടനാവിരുദ്ധം

Update: 2024-11-09 10:41 GMT

ന്യൂഡല്‍ഹി: രാജ്യത്ത് മതം അടിസ്ഥാനമാക്കിയുള്ള സംവരണം ബിജെപി ഉള്ള കാലത്തോളം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ദളിത് വിഭാഗക്കാരുടെ സംവരണം കുറച്ച് മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ സഹായിക്കുമെന്ന് പറയുന്നു. എന്നാല്‍ ഭരണഘടനയില്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ വ്യവസ്ഥയില്ല. മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കിയാല്‍ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും. ഇത് ബിജെപി ഉള്ളിടത്തോളം കാലം അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.

ജാര്‍ഖണ്ഡിലെ പലാമുവില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുസ്ലിം സംവരണ വിഷയമുയര്‍ത്തി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനുള്ള വ്യവസ്ഥ ഭരണഘടനയിലില്ല.

മഹാരാഷ്ട്രയിലെ ഏതോ പണ്ഡിത സഘടനകള്‍ മുസ്ലി വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരെ സഹായിക്കാമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് വാഗ്ദാനം നല്‍കിയിട്ടുള്ളത്. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സംവരണ പരിധി താഴ്ത്തി മുസ്ലിം വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

Tags:    

Similar News