മഹാരാഷ്ട്രയില്‍ വോട്ടെണ്ണും മുമ്പെ റിസോര്‍ട്ട് ഒരുങ്ങി; എംഎല്‍എമാരുടെ കൂറമാറ്റം തടയാന്‍ പദ്ധതിയുമായി പ്രതിപക്ഷ സഖ്യം; ശക്തികേന്ദ്രങ്ങളില്‍ പോളിംഗ് ഉയര്‍ന്നതില്‍ പ്രതീക്ഷ; 'എക്സിറ്റ് പോള്‍' യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി സഖ്യം
മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ പ്രതിപക്ഷ സഖ്യം
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും മികച്ച പോളിങ് ആണ്. 65 ശതമാനത്തിന് മുകളിലാണ് ബുധനാഴ്ച പോളിങ് നടന്നത്. ഇതിനുമുമ്പ് ഉയര്‍ന്ന പോളിങ്ങുണ്ടായത് 1995ലാണ് (71.69). 2019 നിയമസഭ തെരഞ്ഞെടുപ്പില്‍ 61.44 ശതമാനവും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 61.39 ശതമാനവുമായിരുന്നു പോളിങ്. പോളിങ് വര്‍ധന തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു.
അതേ സമയം വോട്ടെണ്ണും മുമ്പെ എംഎല്‍എമാരുടെ കൂറമാറ്റം തടയാനുള്ള മുന്നൊരുക്കത്തിലാണ് പ്രതിപക്ഷ സഖ്യം. തെരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറയുന്നു. മുഖ്യമന്ത്രി ആരാവുമെന്ന് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
165 സീറ്റുവരെ കിട്ടുമെന്നാണ് പ്രതിപക്ഷ നിരയുടെ പ്രതീക്ഷ. എന്നാല്‍ ജയിച്ച് വരുന്ന എംഎല്‍എമാരെ പിടിച്ച് നിര്‍ത്താനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കോഴ കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ആളുണ്ടാവുമെന്ന തിരിച്ചറിവിലാണ് റിസോര്‍ട്ടിലേക്ക് എംഎല്‍എ മാറ്റാനുള്ള പദ്ധതി തയ്യാറാവുന്നത്.
2019ല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപി ബന്ധം അവസാനിപ്പിച്ച പാര്‍ട്ടിയാണ് ശിവസേന. എന്നിട്ടും ഇത്തവണ ഭൂരിപക്ഷം കിട്ടിയാല്‍ ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്.
അതേസമയം എക്സിറ്റ് പോള്‍ ഫലങ്ങള്‍ അതേപടി സംഭവിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി സഖ്യം. മുമ്പ് പോളിങ് കൂടിയപ്പോഴൊക്കെ പാര്‍ട്ടിക്കും സഖ്യത്തിനുമാണ് നേട്ടമുണ്ടായതെന്ന് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടു. മഹായുതി സര്‍ക്കാര്‍ ഭരണത്തിലെ സംതൃപ്തിയും അടുപ്പവുമാണ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളിലെ ഉത്സാഹമാണ് പ്രകടമായതെന്നും ആത്മാഭിമാനമുള്ള മഹാരാഷ്ട്രക്കാര്‍ സംസ്ഥാനത്തിന്റെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാറിനെയാണ് തെരഞ്ഞെടുക്കുകയെന്നും കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ നാന പടോലെ പറഞ്ഞു. മഹാ വികാസ് അഘാഡി (എം.വി.എ) സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉയര്‍ന്ന പോളിംഗ് ശതമാനവും അനുകൂലമെന്നാണ് വിലയിരുത്തല്‍. ശക്തി മേഖലകളായ വിദര്‍ഭ പശ്ചിമ മഹാരാഷ്ട്രാ എന്നിവിടങ്ങില്‍ പോളിംഗ് ഉയര്‍ന്നതില്‍ കോണ്‍ഗ്രസ് സഖ്യവും പ്രതീക്ഷ വയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലേറെയും ഭരണമുന്നണിയായ മഹായുതിക്ക് അനുകൂലമാണ്. എന്നാല്‍, മറാത്തി ചാനലായ 'ടിവി 9 മറാത്തി'യുടെ 'ടിവി 9 റിപ്പോര്‍ട്ടര്‍ പോള്‍' എം.വി.എക്കാണ് സാധ്യത പ്രവചിക്കുന്നത്. ശിവസേനയും (ഷിന്‍ഡെ), എന്‍.സി.പി.യു (അജിത് പവാര്‍) മാണ് മഹായുതിയിലെ മറ്റ് ഘടകകക്ഷികള്‍.
കോണ്‍ഗ്രസും ശിവസേന-യു.ബി.ടിയും (ഉദ്ധവ്), എന്‍.സി.പി-എസ്.പിയും (ശരദ് പവാര്‍) ചേര്‍ന്നതാണ് എം.വി.എ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ കൊപ്രി-പഞ്ച്പഖഡിയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റിലും ഉപമുഖ്യമന്ത്രി അജിത് പവാര്‍ ബാരാമതിയിലുമാണ് ജനവിധി തേടിയത്. അജിത് പവാര്‍ സഹോദര പുത്രന്‍ യുഗേന്ദ്ര പവാറിനെ നേരിട്ട ബാരാമതിയില്‍ 71.03 ശതമാനമാണ് പോളിങ് (2.21 വര്‍ധന). പാര്‍ട്ടി പിളര്‍ത്തിയ ഷിന്‍ഡെക്കും അജിതിനും നിര്‍ണായകമാണ് ശനിയാഴ്ചത്തെ ഫലപ്രഖ്യാപനം.മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ പ്രതിപക്ഷ സഖ്യം