'ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരെ പുറത്താക്കും; എങ്കില്‍ മാത്രമേ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കൂ'; ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി രാഹുല്‍ ഗാന്ധി
ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി രാഹുല്‍ ഗാന്ധി
ജയ്പുര്‍: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ താക്കീതുമായി രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കുള്ളില്‍നിന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല. ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരെ പുറത്താക്കുമെന്നും എങ്കില്‍ മാത്രമേ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി രാഹുല്‍ ഗാന്ധി ഗുജറാത്തിലുണ്ട്. ജനങ്ങളുമായും നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ നേതാക്കള്‍ക്ക് താക്കീത് നല്‍കിയത്.
'ഗുജറാത്തിലെ കോണ്‍ഗ്രസില്‍ രണ്ടുതരത്തിലുള്ള നേതാക്കളുണ്ട്. ഇതില്‍ ഒരുകൂട്ടര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. മറ്റൊരു വിഭാഗം കോണ്‍ഗ്രസിനുള്ളില്‍നിന്നുകൊണ്ട് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും' -രാഹുല്‍ വ്യക്തമാക്കി.
'ഗുജറാത്തിലെ കോണ്‍ഗ്രസില്‍ രണ്ടുതരത്തിലുള്ള നേതാക്കളുണ്ട്. ഇതില്‍ ഒരു കൂട്ടര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. മറ്റൊരു വിഭാഗം കോണ്‍ഗ്രസിനുള്ളില്‍ നിന്നു കൊണ്ട് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. മുതിര്‍ന്ന നേതാക്കളുടെ മനസില്‍ കോണ്‍ഗ്രസ് ഉണ്ടായിരിക്കണം. സംഘടനയുടെ നിയന്ത്രണം ഇവരുടെ കൈകളില്‍ ഉണ്ടായിരിക്കണം. അങ്ങനെയാണെങ്കില്‍ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ ചേരും'- അദ്ദേഹം പറഞ്ഞു.
കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നത് വരെ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല. ഗുജറാത്ത് പുതിയൊരു വിഷനുള്ള നേതൃത്വത്തെയാണ് ഉറ്റുനോക്കുന്നത്. എന്ന് നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുവോ അന്ന് കോണ്‍ഗ്രസിന് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ചെറുകിട വ്യാപാരികളും ചെറുകിട-ഇടത്തരം സംരംഭകരുമാണ് ഗുജറാത്തിന്റെ നട്ടെല്ല്. അവര്‍ വലിയ ദുരിതം അനുഭവിക്കുകയാണ്. കര്‍ഷകര്‍ പുതിയ വിഷനുള്ള ഭരണകൂടം വേണമെന്ന് ആഗ്രഹിക്കുന്നു. അത് നല്‍കാന്‍ നമുക്ക് കഴിയും. എന്നാല്‍, പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ കോണ്‍ഗ്രസിന് 40 ശതമാനം വോട്ടുവിഹിതമുണ്ട്. അഞ്ച് ശതമാനം കൂടിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കും. തെലങ്കാനയില്‍ 22 ശതമാനം വോട്ട് വിഹിതം വര്‍ധിപ്പിച്ചാണ് പാര്‍ട്ടി ജയിച്ചത്. ഗുജറാത്തിലും ഇത് തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
2027ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തിയത്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം തേടിയതിനുശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്.