എഐഎഡിഎംകെയില്‍ നിന്നും ബിജെപിയിലെത്തിയത് 2017ല്‍; ഇളവുകളോടെ അധ്യക്ഷ സ്ഥാനത്തേക്ക് നൈനാര്‍ നാഗേന്ദ്രന്‍; പിന്തുണച്ച് അണ്ണാമലൈ; തേവര്‍ സമുദായാംഗം ഇനി ബിജെപിയെ നയിക്കും

കെ. അണ്ണാമലൈയുടെ പകരക്കാരനായി നൈനാര്‍ നാഗേന്ദ്രന്‍

Update: 2025-04-11 10:55 GMT

ചെന്നൈ: തമിഴ്നാട്ടില്‍ കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് നൈനാര്‍ പത്രിക നല്‍കിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം.

നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ് സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. നാളെത്തന്നെ അദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കും. നൈനാറിനെ നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും വാനതി ശ്രീനിവാസനും എച്ച് രാജയും പൊന്‍രാധാകൃഷ്ണനും പിന്തുണച്ചു.

അധ്യക്ഷ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനത്തില്‍ കുറഞ്ഞതു 10 വര്‍ഷമെങ്കിലും ബിജെപി പ്രവര്‍ത്തകനായിരിക്കണമെന്ന നിബന്ധന ഉള്‍പ്പെടുത്തിയിരുന്നു. അതോടെ, 2017ല്‍ പാര്‍ട്ടിയിലെത്തി മത്സരരംഗത്തു സജീവമായ നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെ പലരും അയോഗ്യരാകുമെന്നാണ് കരുതിയിരുന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ നൈനാറിന് ഇളവു നല്‍കുകയായിരുന്നു. അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നേരത്തെ ഇപിഎസിന്റെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ എന്‍ഡിഎ മുന്നണി വിട്ടത്. നൈനാര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ അണ്ണാ ഡിഎംകെ മുന്നണിയിലേക്ക് തിരികെയെത്തുമെന്നാണ് സൂചന. ചെന്നൈയിലുള്ള അമിത്ഷാ അണ്ണാ ഡിഎംകെ നേതൃത്വവുമായി സഖ്യ ചര്‍ച്ച നടത്തിയിട്ടുണ്ട്.

Similar News