മഹാരാഷ്ട്രയിലെ ബിജെപി മുന്‍ വക്താവ് അഡ്വ.ആരതി സാതേക്ക് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമനം; നിയമനം നിയമ വ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം

മഹാരാഷ്ട്രയിലെ ബിജെപി മുന്‍ വക്താവ് അഡ്വ.ആരതി സാതേക്ക് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമനം

Update: 2025-08-06 06:58 GMT

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി മുന്‍ വക്താവ് അഡ്വ.ആരതി സാതേയെ ബോംബെ ഹൈക്കോടതി ജഡ്ജായി നിയമിച്ചതില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം. നിയമനം നിയമവ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടിയാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.

ബിജെപിയുടെ നിലവിലെ വക്താവായ സാതേ ഉള്‍പ്പെടെ മൂന്നു പേരെ ജഡ്ജിമാരായി നിയമിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയത്. സുപ്രീംകോടതി കൊളീജിയം ജൂലൈ 28ന് ചേര്‍ന്ന യോഗമാണ് ആരതി സാഥേ ഉള്‍പ്പെടെ മൂന്ന് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ തീരുമാനമെടുത്തത്. 2023, 2024 കാലയളവിലാണ് ഇവര്‍ ബിജെപി വക്താവായി പ്രവര്‍ത്തിച്ചത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെ ജഡ്ജിയായി നിയമിച്ച നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എന്‍സിപി (പവാര്‍) ജനറല്‍ സെക്രട്ടറി രോഹിത് പവാര്‍ പറഞ്ഞു. നിയമനത്തിന് മുന്‍പ് സാതേ വക്താവിന്റെ പദവി രാജിവച്ചെന്നാണ് ബിജെപിയുടെ വിശദീകരണം. അതേസമയം നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത നിലനില്‍ക്കണമെങ്കില്‍ ആരതി സാതേയുടെ നിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന വനിത അഭിഭാഷകരില്‍ ഒരാളാണ് ആരതിയെന്നാണ് ബിജെപി വാദിക്കുന്നത്. അതേസമയം ബോംബെ ഹൈക്കോടതി ജഡ്ജിയുടെ നിയമനത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. ഹൈബി ഈഡനാണ് നോട്ടിസ് നല്‍കിയത്.

അതേസമയം ആരതി അരുണ്‍ സതേയുടെ പാര്‍ട്ടി ബന്ധം ബിജെപി സമ്മതിച്ചെങ്കിലും ഇപ്പോള്‍ പാര്‍ട്ടി അംഗമല്ലെന്നാണ് നിലപാട്. ഒന്നര വര്‍ഷം മുമ്പ് സത്തേ, തന്റെ പാര്‍ട്ടി അംഗത്വം അവസാനിപ്പിച്ചുവെന്നാണ് ബിജെപി വക്താവ് കേശവ് ഉപാധ്യായ പറയുന്നത്. ഇപ്പോള്‍ അവര്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News