'ഇന്ത്യന്‍ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു'; പാര്‍ലമന്റില്‍ രാഹുല്‍ ഗാന്ധി ബാലിശമായ പെരുമാറ്റം; ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തുന്നതുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

'ഇന്ത്യന്‍ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു'

Update: 2026-02-02 15:36 GMT

ന്യൂഡല്‍ഹി: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പാര്‍ലമെന്റില്‍ രാഹുല്‍ കാണിച്ചത് ബാലിശ സ്വഭാവമാണെന്നും രാഷ്ട്രപതി പ്രസംഗിക്കുമ്പോള്‍ അച്ചടക്ക ലംഘനം നടത്തി എന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. രാഹുല്‍ സഭയില്‍ പറഞ്ഞത് ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതാണെന്നും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ, പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന ഓര്‍മക്കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. 2020ല്‍ ലഡാക്കിലേക്ക് ചൈനീസ് ടാങ്കുകള്‍ കടന്ന് കയറിയപ്പോള്‍ പ്രതിരോധിക്കാന്‍ സൈന്യത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയില്ലെന്നായിരുന്നു നരവനെയുടെ വെളിപ്പെടുത്തല്‍.

'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന ഓര്‍മക്കുറിപ്പിലാണ് ആരോപണമുള്ളത്. ഞായറാഴ്ച്ച കാരവാന്‍ മാഗസീനില്‍ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തിലെ വിവരങ്ങള്‍ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി ഉന്നയിച്ചത് ഭരണപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു എന്നതുള്‍പ്പെടെ പുസ്തകത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.

Tags:    

Similar News