വോട്ടർമാരെക്കാൾ കൂടുതൽ ആളുകൾ വോട്ട് ചെയ്തു; സംഭവിച്ചത് ഗുരുതര വീഴ്ച; അവർ നൽകിയ കണക്കിലും ചില കുഴപ്പങ്ങൾ ഉണ്ട്; മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിലെ ക്രമക്കേട് വീണ്ടും ആവർത്തിച്ച് രാഹുൽ ഗാന്ധി
ഡൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ഗുരുതര വീഴ്ചകൾ വീണ്ടും തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ക്രമക്കേട് നടന്നുവെന്ന് വീണ്ടും ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.എസിലെ ബോസ്റ്റണിലെ ബ്രൗൺ സർവകലാശാലയിൽ നടത്തിയ പ്രഭാഷണ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം.
ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷനെ പേരെടുത്തു പറഞ്ഞുള്ള ആക്രമണത്തിനെതിരെ ബി.ജെ.പിയും രംഗത്തു വന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വോട്ടർമാരെക്കാൾ കൂടുതൽ ആളുകൾ വോട്ട് ചെയ്തതെന്നും. അവിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിട്ടുവീഴ്‌ച ചെയ്‌തെന്നും സംവിധാനത്തിൽ ചില കുഴപ്പമുണ്ടെന്നും രാഹുൽ ഗാന്ധി ആരോപണം ഉയർത്തുന്നു.
രാഹുലിന്റെ വാക്കുകൾ...
'വോട്ടെടുപ്പ് നടന്ന ദിവസം വൈകുന്നേരം 5:30നും 7:30നും ഇടയിൽ 65 ലക്ഷം വോട്ടർമാർ വോട്ട് ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ കണക്ക്. ഇത് ഭൗതികമായി സംഭവിക്കാൻ അസാധ്യമാണ്. ഒരാൾക്ക് വോട്ട് ചെയ്യാൻ ഏകദേശം 3 മിനിട്ട് വച്ച് നോക്കിയാൽ പുലർച്ചെ 2 മണി വരെ വോട്ടർമാർ ക്യൂവിൽ നിന്നിട്ടുണ്ടാകും. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല.
ഞങ്ങൾ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ,തിരഞ്ഞെടുപ്പ് കമ്മിഷൻ നിരസിക്കുകയും ചട്ടം തന്നെ മാറ്റുകയും ചെയ്‌തു. അതിനാൽ ഇനി വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെടാൻ അനുവാദമില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും സംവിധാനത്തിൽ എന്തോ കുഴപ്പമുണ്ടെന്നും വളരെ വ്യക്തമാണ്. താൻ ഇത് പലതവണ പറഞ്ഞിട്ടുണ്ടെന്നും' അദ്ദേഹം വ്യക്തമാക്കി.