'ഇന്ത്യയുടെ ആത്മാവ് ഭരണഘടനയാണ്';'ഭരണഘടന വായിക്കാത്തതിനാലാണ് ഞാൻ കാണിച്ച പുസ്തകം ശൂന്യമാണെന്ന് അദ്ദേഹത്തിന് തോന്നിയത്'; മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Update: 2024-11-14 13:38 GMT
ഇന്ത്യയുടെ ആത്മാവ് ഭരണഘടനയാണ്;ഭരണഘടന വായിക്കാത്തതിനാലാണ് ഞാൻ കാണിച്ച പുസ്തകം ശൂന്യമാണെന്ന് അദ്ദേഹത്തിന് തോന്നിയത്; മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
  • whatsapp icon

ഡൽഹി: ഭരണഘടന വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ​ഭരണഘടനയെന്ന് അവകാശപ്പെട്ട് രാഹുൽ ഗാന്ധി കാണിച്ച പുസ്തകം ശൂന്യമാണെന്ന് മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി എത്തിയത്.

ഭരണഘടന വായിക്കാത്തതിനാലാണ് താൻ കാണിച്ച പുസ്തകം ശൂന്യമാണെന്ന് മോദിക്ക് തോന്നിയതെന്ന് ​രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇന്ത്യയുടെ ആത്മാവ് ഭരണഘടനയാണ്. ബിർസ മുണ്ടെ, ഡോ.ബി.ആർ അംബേദ്ക്കർ, മഹാത്മ ഗാന്ധി എന്നിവരുടെ ആശയങ്ങളാണ് ഭരണഘടനയിൽ ഉൾപ്പെട്ടിരുന്നത്.

ഭരണഘടന ചുവപ്പ് നിറത്തിലായാലും നീല നിറത്തിലായാലും തങ്ങൾ അതിനെ സംരക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഭരണഘടനക്ക് വേണ്ടി ജീവൻ വെടിയാൻ പോലും ഞങ്ങൾ തയാറാണ്. തീരുമാനമെടുക്കു​മ്പോൾ ആദിവാസികൾക്കും ദലിതർക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Similar News