'വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പദ്ധതികൾ ഖജനാവിന് 7 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തും'; നിതീഷ് കുമാർ സർക്കാരിന് ചേരുന്നത് 'കോപ്പികാറ്റ്' എന്ന വിശേഷണം; വിമർശനവുമായി തേജസ്വി യാദവ്

Update: 2025-09-28 11:42 GMT

പട്ന: ബിഹാർ സർക്കാർ അടുത്തിടെ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം തൻ്റെ പഴയ വാഗ്ദാനങ്ങളുടെ അനുകരണങ്ങളാണെന്നും, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടപ്പാക്കുന്ന ഈ പദ്ധതികൾ ഖജനാവിന് 7 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി വെക്കുമെന്നും പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. വാഗ്ദാനങ്ങൾ നിറവേറ്റാൻ നിലവിലെ സർക്കാരിന് മതിയായ വരുമാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഭരണകക്ഷിയായ എൻ.ഡി.എയെ മറികടക്കാൻ പ്രതിപക്ഷത്തിന് ബദൽ പദ്ധതികളുണ്ടെന്നും, മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അവ പുറത്തിറക്കുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി. താൻ നടത്തിയ വാഗ്ദാനങ്ങൾ അനുകരിച്ചതിന് നിതീഷ് കുമാർ സർക്കാരിനെ "കോപ്പിക്യാറ്റ്" എന്നാണ് തേജസ്വി വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാർ സർക്കാരിൻ്റെ അഴിമതികളെക്കുറിച്ച് സംസാരിക്കുന്ന പഴയ വീഡിയോയും പുറത്തുവിട്ടു. നിലവിൽ സഖ്യകക്ഷികളാണെങ്കിലും, പ്രധാനമന്ത്രി മുൻപ് ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ അദ്ദേഹത്തിൻ്റെ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയാൻ താല്പര്യമുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു.

Tags:    

Similar News