ശമ്പള വരുമാനക്കാര്‍ക്ക് നികുതിയിളവ് നല്‍കിയത് നല്ല കാര്യം; പക്ഷേ നിങ്ങള്‍ക്ക് തൊഴിലോ, ശമ്പളമോ ഇല്ലെങ്കില്‍ എന്തുസംഭവിക്കും? ധനമന്ത്രി തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റില്‍ ഒരക്ഷരം മിണ്ടിയില്ല; വിമര്‍ശനവുമായി ശശി തരൂര്‍

ബജറ്റില്‍ വിമര്‍ശനവുമായി ശശി തരൂര്‍

Update: 2025-02-01 15:12 GMT

ന്യൂഡല്‍ഹി: മധ്യവര്‍ഗ്ഗ ബജറ്റെന്ന പ്രചാരണം ബിജെപി പൊടിപാറിക്കുമ്പോള്‍, വിമര്‍ശനവുമായി ശശി തരൂര്‍ എംംപി. ആദായ നികുതി ഇളവ് പരിധി 12 ലക്ഷം ആക്കിയത് ഇടത്തരക്കാര്‍ക്ക് വലിയ നേട്ടമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, തൊഴില്ലാത്തവര്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ശശി തരൂര്‍ ഉയര്‍ത്തുന്നത്. കേന്ദ്രധനമന്ത്രി തന്റെ പ്രസംഗത്തില്‍ ഉടനീളം തൊഴിലില്ലായ്്മയെ കുറിച്ച് ഒരുവാക്കുപോലും മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

' മിഡില്‍ ക്ലാസുകാരുടെ നികുതി ഇളവിന്റെ പേരിലാണ് ബിജെപി ബഞ്ചുകളില്‍ നിന്ന് കയ്യടി ഉയര്‍ന്നതെന്ന് ഞാന്‍ കരുതുന്നു. അതൊരു നല്ല കാര്യമായിരിക്കാം. നിങ്ങള്‍ ശമ്പള വരുമാനക്കാരന്‍ ആണെങ്കില്‍ നികുതി കുറച്ചുനല്‍കിയാല്‍ മതി. എന്നാല്‍, പ്രധാനപ്പെട്ട ചോദ്യം നിങ്ങള്‍ക്ക് ശമ്പളമില്ലെങ്കില്‍ എന്തുസംഭവിക്കും എന്നതാണ്', തരൂര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ജോലി ഉണ്ടെങ്കില്‍ 12 ലക്ഷത്തില്‍ താഴെ വരുമാനവുമാണെങ്കില്‍ സന്തോഷിക്കാന്‍ എല്ലാ വകയും ഉണ്ട്്. എന്നാല്‍, ബജറ്റില്‍ തൊഴിലില്ലായ്മ എന്ന വാക്കോ പണപ്പെരുപ്പം എന്ന വാക്കോ കേട്ടില്ല.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലാക്കാക്കി ബജറ്റിനെ ബിജെപി ഉപയോഗിക്കുകയാണെന്നും തരൂര്‍ ആരോപിച്ചു. നിങ്ങള്‍ ബിഹാറില്‍ ജീവിക്കുന്ന വ്യക്തിയും സഖ്യകക്ഷിയില്‍ പെട്ടയാളും ആണെങ്കില്‍ സംശയമില്ല, തിരഞ്ഞെടുപ്പ് ജയിക്കാന്‍ നിങ്ങളെ അതുസഹായിക്കും, തരൂര്‍ പറഞ്ഞു.


Tags:    

Similar News