രാഷ്ട്രീയത്തിൽ പുതിയ ഊർജം വരുന്നത് നല്ലതാണ്; എതിർപ്പ് ഉണ്ടെങ്കിൽ ഞങ്ങൾ അറിയിക്കും; 2026ൽ സഖ്യ സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലെത്തും; വിജയ് പാര്‍ട്ടിയെ സ്വാഗതം ചെയ്ത് കെ അണ്ണാമലൈ
ചെന്നൈ: തമിഴ്‌നാട്ടിൽ വലിയ ആവേശത്തോടെയാണ് നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ യെ വരവേറ്റത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തോടെ തമിഴ്‌നാട്ടിൽ വലിയ മാറ്റങ്ങൾ സംഭവവിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇപ്പോഴിതാ, നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയുന്നതായി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ വ്യക്തമാക്കി.
വിജയ് പ്രധാന താരമാണ്.ഇപ്പോൾ കരിയറിന്‍റെ പീക്കിൽ നില്‍ക്കുന്നു.പുതിയ ഊർജം രാഷ്ട്രീയത്തിൽ വരുന്നത് നല്ലതാണ്.വിജയ് അടുത്ത ഒരു വർഷം എത്രത്തോളം സജീവം ആകുമെന്നത് കണ്ടറിയണം.വിജയിനെ എതിർക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ബിജെപി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജയുടെ വരവ് ദ്രവീഡിയൻ പാർട്ടികളുടെ വോട്ട് ഭിന്നിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാട്ടിൽ ഇപ്പോൾ മൂന്ന് ദ്രാവിഡ പാർട്ടികളുണ്ട്. 2026ൽ സഖ്യ സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലെത്തും.
അധികാരം മുന്നണിയിലെ എല്ലാവർക്കും പങ്കുവയ്ക്കും എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. അധികാരം പങ്കുവയ്ക്കുമെന്ന വാദം വിജയ് മുന്നോട്ടുവച്ചത് തമിഴ്നാട്ടിൽ ചർച്ച ആയതിനു പിന്നാലെയാണ് ഇപ്പോൾ അണ്ണാമലെയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.