അന്ന് തങ്ങളുടെ ജനനായകനെ ഒരുനോക്ക് കാണാനെത്തിയവർ ചെന്ന് പെട്ടത് വലിയൊരു ദുരന്തത്തിൽ; കരൂർ റാലിയ്ക്ക് വേണ്ടി വിജയ്‌ ഉപയോഗിച്ച ആ ബസ് കസ്റ്റഡിയിലെടുത്ത് സിബിഐ; ഇത് പ്രതികാര നടപടിയോ?

Update: 2026-01-10 12:33 GMT

ചെന്നൈ: കഴിഞ്ഞ വർഷം 2025 സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ, ടിവികെ അധ്യക്ഷൻ വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. ചെന്നൈ പനയൂരിലുള്ള ടിവികെ ആസ്ഥാനത്ത് നിന്നാണ് വാഹനം പിടിച്ചെടുത്തത്.

കൂടുതൽ പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡ ലംഘനങ്ങളുമാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.

ഈ കേസിൽ നേരത്തെ, വിജയ്‌ക്ക് ഡൽഹിയിൽ ജനുവരി 12-ന് ഹാജരാകാൻ സിബിഐ നോട്ടിസ് അയച്ചിരുന്നു. കൂടാതെ, ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനൻ ഉൾപ്പെടെ നിരവധി പേരെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ചിലരുടെ ചോദ്യം ചെയ്യൽ 10 മണിക്കൂർ വരെ നീണ്ടിരുന്നു.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് ടിവികെ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും വീഴ്ചയാണ് കരൂർ ദുരന്തത്തിന് കാരണമെന്നും ടിവികെ വാദിക്കുന്നുണ്ട്. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Tags:    

Similar News