'പാർട്ടിയുടെ ആശയം ജനങ്ങളിൽ എത്തിക്കണം..'; സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ നേതാവുമായ വിജയ്; ഡിസംബർ രണ്ടിന് കോയമ്പത്തൂരിൽ യാത്ര തുടങ്ങും; ആവേശത്തിൽ പ്രവർത്തകർ..!

Update: 2024-11-02 11:32 GMT

ചെന്നൈ: വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ തമിഴ്നട്ടിൽ സജീവ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് വിജയ്. നടനും ടിവികെ അധ്യക്ഷനുമായ വിജയ് സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡിസംബർ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം.

ഡിസംബർ 27ന് തിരുനെൽവേലിയിലാണ് മെഗാറാലിയോടെ സമാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, നവംബർ 1 ന് തമിഴ്നാട് ദിനം ആയി ആചരിക്കണമെന്ന് വിജയ് അഭിപ്രായപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ തമിഴ്നാട് രൂപീകരിച്ചത്. 1956 നവംബർ ഒന്നിനാണ്. നവംബർ 1 തമിഴ്നാട് ദിനം ആയാൽ, തമിഴ് സംസാരിക്കുന്നവരെ ഒന്നിപ്പിക്കാനായി ജീവത്യാഗം ചെയ്തവർക്കുള്ള ആദരം ആകുമെന്നും വിജയ് വ്യക്തമാക്കി.

Tags:    

Similar News