'ഒരു മുറെ സിംഗം ഗർച്ചിചെനന..അന്താ..സൗണ്ട് 8കിലോമീറ്റർക്ക് ചുമ്മാ അതിറും..അപ്പടിപ്പെട്ട സിംഗം വേട്ടയ്ക്ക് മട്ടും താൻ ഇറങ്കും..!!'; വേദിയിൽ ആയിരകണക്കിന് പേരെ സാക്ഷിയാക്കി തലൈവർ എൻട്രി; വെയിലത്തും വാടാതെ നിന്ന മധുരൈ മക്കൾ; 2026ൽ ചരിത്രം സൃഷ്ട്ടിക്കുമെന്ന് ദളപതി വിജയ്; ജനങ്ങൾക്ക് വിസില് പാറക്കെട്ടുമേ മോമെന്റ്റ്; ആവേശമായി രണ്ടാം ടിവികെ സമ്മേളനം
മധുര: നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ് പ്രഖ്യാപിച്ചു. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ, ബിജെപി കക്ഷികളുമായി സഖ്യത്തിനില്ലെന്നും, പ്രത്യയശാസ്ത്രപരമായി ബിജെപിയാണ് തങ്ങളുടെ ഏക ശത്രുവെന്നും വിജയ് വ്യക്തമാക്കി.
500 ഏക്കർ വിസ്തൃതിയുള്ള മധുര-തൂത്തുക്കുടി ദേശീയപാതയിലെ എലിയാർപതി ടോൾ ബൂത്തിന് സമീപമുള്ള പ്രത്യേക വേദിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സമ്മേളനം നടന്നത്. ലക്ഷക്കണക്കിന് ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. സമ്മേളനത്തിൽ വിജയിയുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറും ശോഭയും പങ്കെടുത്തത് ശ്രദ്ധേയമായി.
"ഞാനൊരു സിംഹമാണ്. എന്റെ തട്ടകം അടയാളപ്പെടുത്താൻ ഞാൻ വന്നിരിക്കുന്നു. ടിവികെ ഒരു തടയാനാകാത്ത ശക്തിയാണ്," വിജയ് പ്രഖ്യാപിച്ചു. 234 നിയമസഭാ സീറ്റുകളിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും, തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം ഭരണകക്ഷിയായ ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും വിജയ് രൂക്ഷമായി വിമർശിച്ചു. മോദി മൂന്നാം തവണയും അധികാരത്തിലെത്തിയത് മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങൾക്കാണോ എന്ന് അദ്ദേഹം ചോദിച്ചു. എം.ജി.ആർ. സ്ഥാപിച്ച പാർട്ടി ഇന്ന് എവിടെയാണെന്നും, ആർ.എസ്.എസ്. അടിമകളായി മാറിയിരിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. ഡി.എം.കെ.യും ബി.ജെ.പി.യും രാഷ്ട്രീയ എതിരാളികളാണെന്നും ഇവരുമായി ഒരിക്കലും സഖ്യത്തിനില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
സിനിമാ ശൈലിയിൽ ആരംഭിച്ച സമ്മേളനത്തിൽ, സ്ത്രീകളുടെയും വയോധികരുടെയും കുട്ടികളുടെയും സുരക്ഷയാണ് ടിവികെയുടെ മുൻഗണനയെന്ന് വിജയ് എടുത്തുപറഞ്ഞു. കർഷകർ, യുവാക്കൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവരോട് സൗഹാർദപരമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.എ.ഡി.എം.കെ.ക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കനത്ത ചൂടിനിടയിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ 270 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയും ചെയ്തു. 2026-ലെ തിരഞ്ഞെടുപ്പിൽ ടിവികെ തനിച്ച് മത്സരിച്ച് ഭരണം നേടുമെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം അവസാനിച്ചത്.
അതേസമയം, പ്രശസ്ത തമിഴ് ചലച്ചിത്ര താരം വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ആദ്യ ചുവടുവെപ്പ് നടത്തിയത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. 'തമിഴക വെട്രി കഴകം' എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് അതിന്റെ പതാക അദ്ദേഹം അനാച്ഛാദനം ചെയ്യുകയും. ഇത് തമിഴ് രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയും ചെയ്തിരുന്നു.
നൂതനമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് വിജയ് കളത്തിലിറങ്ങുന്നത്. നടനെന്ന നിലയിലുള്ള ജനപ്രീതി മാത്രം രാഷ്ട്രീയ വിജയത്തിന് പര്യാപ്തമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുകയും വ്യക്തിപരമായ ആദർശങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ മാത്രമേ രാഷ്ട്രീയത്തിൽ നിലനിൽക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ആദർശപുരുഷന്മാരായി ഡി.എം.കെ. സ്ഥാപകൻ അണ്ണാദുരൈയെയും അണ്ണാ ഡി.എം.കെ. സ്ഥാപകൻ എം.ജി.ആറിനെയും അദ്ദേഹം വിശേഷിപ്പിച്ചു. തത്ത്വങ്ങളിൽ അടിയുറച്ചുനിന്നുള്ള പ്രവർത്തനമാണ് താൻ ലക്ഷ്യമിടുന്നതെന്ന് പതാക പുറത്തിറക്കൽ ചടങ്ങിൽ വിജയ് സൂചന നൽകി. എം.ജി.ആറിനെപ്പോലെ സിനിമയുടെ തിളക്കത്തിനൊപ്പം പാർട്ടിയിൽ അച്ചടക്കം കൊണ്ടുവരാനാണ് വിജയ് ലക്ഷ്യമിടുന്നത്.
എന്നാൽ, ഡി.എം.കെ., അണ്ണാ ഡി.എം.കെ. തുടങ്ങിയ പ്രബലമായ പാർട്ടികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിക്കാൻ വിജയ്‌യ്ക്ക് സാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. തന്റെ ആദർശങ്ങളെ മാനിക്കാത്തവരെയും ജാതി-മത ഭിന്നതയുണ്ടാക്കുന്നവരെയും പാർട്ടിയിൽ ഉൾപ്പെടുത്തരുതെന്ന കാര്യത്തിൽ വിജയ്ക്ക് നിർബന്ധമുണ്ട്. തമിഴ്നാട്ടിൽ ജാതി വോട്ടുകൾ നിർണായകമാകുന്ന സാഹചര്യത്തിൽ ഇത് അദ്ദേഹത്തിന് തിരിച്ചടിയായേക്കാം.
തമിഴക വെട്രി കഴകം രൂപീകൃതമായതു മുതൽ ഇതുവരെ പത്തുലക്ഷത്തിലധികം അംഗങ്ങളെ ചേർക്കാൻ കഴിഞ്ഞെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ, രണ്ടുകോടി അംഗങ്ങളെയാണ് അവരുടെ ലക്ഷ്യം. നിലവിൽ വിജയ്‌യുടെ ഭൂരിഭാഗം ആരാധകരും 15നും 35നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെല്ലാം വോട്ടർമാരാവണമെന്നില്ല. വിജയം നേടണമെങ്കിൽ നിലവിലെ ഡി.എം.കെ.
അണ്ണാ ഡി.എം.കെ. പാർട്ടികളെയും വളർന്നുവരുന്ന നാം തമിഴർ കക്ഷി പോലുള്ളവരെയും മറികടക്കേണ്ടതുണ്ട്. കൂടാതെ, തമിഴ്നാട്ടിൽ ബി.ജെ.പി.യുടെ വോട്ടുവിഹിതം വർധിക്കുന്നതും വിജയ്‌യുടെ മുന്നിലെ മറ്റൊരു പ്രധാന കടമ്പയാണ്. ഈ വെല്ലുവിളികളെ അതിജീവിക്കാനായാൽ വിജയ്‌യുടെ രാഷ്ട്രീയ ഭാവിക്ക് നിർണ്ണായകമാകും.