- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
'ഇന്ത്യയിലേക്കു വരാന്‍ ഹസീന അനുമതി തേടിയത് ചുരുങ്ങിയ സമയത്തിനിടെ; ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു'; ബംഗ്ലാദേശ് കലാപത്തില്‍ വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ പെട്ടെന്ന് അറിയിച്ചത് അനുസരിച്ചാണ് ഇന്ത്യയിലെത്തിയതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ രാജ്യസഭയില്‍ അറിയിച്ചു. ബംഗ്ലാദേശില്‍ തുടരുന്ന തീവെപ്പും കൊള്ളയടിക്കലും കെട്ടിടങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടുവെന്ന് എസ്. ജയ്ശങ്കര്‍ പറഞ്ഞു. ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. സംവരണവിരുദ്ധപ്രക്ഷോഭം വളര്‍ന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏക അജന്‍ഡയിലേക്ക് കേന്ദ്രീകരിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാര്‍ നിരോധനാജ്ഞ […]
ന്യൂഡല്‍ഹി: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ പെട്ടെന്ന് അറിയിച്ചത് അനുസരിച്ചാണ് ഇന്ത്യയിലെത്തിയതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ രാജ്യസഭയില്‍ അറിയിച്ചു. ബംഗ്ലാദേശില്‍ തുടരുന്ന തീവെപ്പും കൊള്ളയടിക്കലും കെട്ടിടങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടുവെന്ന് എസ്. ജയ്ശങ്കര്‍ പറഞ്ഞു. ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
സംവരണവിരുദ്ധപ്രക്ഷോഭം വളര്‍ന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏക അജന്‍ഡയിലേക്ക് കേന്ദ്രീകരിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിച്ച് ധാക്കയില്‍ ഒത്തുകൂടി. സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തില്‍ ഇന്ത്യയിലേക്ക് വരാന്‍ അനുമതി തേടിയതെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഷെയ്ഖ് ഹസീന പെട്ടെന്ന് അറിയിച്ചത് അനുസരിച്ചാണ് ഇന്ത്യയിലെത്തിയതെന്നും വിദേശകാര്യമന്ത്രി രാജ്യസഭയില്‍ അറിയിച്ചു.
ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശില്‍ ആക്രമിക്കപ്പെടുകയാണ്. ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. സമരം ശക്തമായതോടെ വിദ്യാര്‍ത്ഥികളടക്കം ഒരു സംഘം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇന്ത്യയിലേക്ക് വരണമെന്ന ആഗ്രഹം ഷെയ്ഖ് ഹസീന പെട്ടെന്ന് അറിയിക്കുകയായിരുന്നു. ബംഗ്ലാദേശില്‍ സാഹചര്യം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുകയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പ് മുതല്‍ ബംഗ്ലാദേശ് അശാന്തമാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭം വളരെ വേഗം ശക്തമാവുകയായിരുന്നു. സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായിട്ട് പോലും പ്രക്ഷോഭം തണുത്തില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധക്കാര്‍ക്ക് ഒറ്റ ആവശ്യമേയുള്ളയായിരുന്നു, ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നായിരുന്നു അത്. ബംഗ്ലാദേശിലെ ഇന്ത്യന്‍ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇടപെടുന്നുണ്ട്. 19000 ഇന്ത്യക്കാര്‍ അവിടെയുണ്ട്. അതില്‍ 9000 പേര്‍ വിദ്യാര്‍ത്ഥികളാണ്. അതില്‍ ഭൂരിഭാഗവും ജുലൈയില്‍ മടങ്ങിയെത്തിയിരുന്നു. ക്രമസമാധാന നില സാധാരണമാകുന്നതു വരെ ആശങ്കയുണ്ട്. അതിര്‍ത്തി സേനകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം നിരീക്ഷിച്ചുവരികയാണ്. ബി.എസ്.എഫിന് അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ധാക്കയിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. മന്ത്രിയുടെ പ്രസ്താവനയില്‍ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അവ അനുവദിച്ചില്ല. എസ്. ജയ്ശങ്കറിന്റെ പ്രസ്താവനയ്ക്കുശേഷം പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ച തുടര്‍ന്നു.
ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാണ്. നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സര്‍ക്കാരിന് നേതൃത്വം നല്‍കണമെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭകരുടെ ആവശ്യം. ചികിത്സാര്‍ത്ഥം പാരിസിലുള്ള യൂനുസ് വൈകാതെ ബംഗ്ലാദേശിലെത്തുമെന്നാണ് സൂചന. യൂനുസ് സര്‍ക്കാരിനെ നയിക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടിരുന്നു.