'ബഡ്ജറ്റിലെ കേന്ദ്ര സർക്കാരിന്റെ അവഗണന നിർഭാഗ്യകരം'; ബജറ്റ് രാജ്യത്തെയും എല്ലാ സംസ്ഥാനങ്ങളെയും സേവിക്കാൻ ഉദ്ദേശിച്ചുള്ളത്; വിമർശനവുമായി ശശി തരൂർ

Update: 2026-02-01 17:32 GMT

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിൽ നിന്നുള്ള എംപി എന്ന നിലയിൽ ബജറ്റിൽ സംസ്ഥാനത്തിന് നേരിട്ട കടുത്ത അവഗണനയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വർഷത്തിൽ ഈ അവഗണന അദ്ഭുതകരവും തന്നെ ശരിക്കും വിഷമിപ്പിക്കുന്നതുമാണെന്നും തരൂർ കൂട്ടിച്ചേർത്തു.

എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഭരണകക്ഷിക്ക് കേരളത്തിൽ വലിയ പ്രതീക്ഷകളില്ലാത്തതുകൊണ്ട് സംസ്ഥാനത്തെ പൂർണമായും അവഗണിക്കാൻ തീരുമാനിച്ചതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ബജറ്റ് രാജ്യത്തെയും എല്ലാ സംസ്ഥാനങ്ങളെയും സേവിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നിരിക്കെ ഇത് നിർഭാഗ്യകരമായ സാഹചര്യമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

ബജറ്റിൽ കേരളത്തിന് യാതൊരു പ്രാധാന്യവും നൽകിയിട്ടില്ലെന്ന് തരൂർ കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം പല ഫണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ബജറ്റ് അവതരിപ്പിക്കുമ്പോൾ ആ ഫണ്ടുകൾ ലഭ്യമല്ലാതാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News