ഇത് കര വേറെ...; ആഡംബര കാറുമായി റോഡിലൂടെ പുക പറത്തി 'ഷോ' ഓഫ്; കടുത്ത ശിക്ഷ; കാറിനെ പിടികൂടി 'ജെസിബി' കൊണ്ട് ഞെരുക്കി വെട്ടിപൊളിച്ച് തവിടുപൊടിയാക്കി; ഉടമയുടെ ഞെഞ്ച് തകർന്നു; ഇനി ഇത് ആവർത്തിക്കല്ലെന്ന് ഖത്തർ!
By : സ്വന്തം ലേഖകൻ
Update: 2024-12-18 16:35 GMT
ദോഹ: ഗൾഫ് നാടുകളിൽ ഒരു കുറ്റം ചെയ്താൽ പിന്നെ ജീവിതക്കാലം മുഴുവൻ ഓർക്കാൻ പറ്റിയ കടുത്ത ശിക്ഷകൾ ആയിരിക്കും നൽകുന്നത്. അതിൽ ഒരു വേർതിരിവ് പോലും കാണിക്കില്ല. ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് ഖത്തറിൽ നടന്നിരിക്കുന്നത്.
തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെ സി ബി കൊണ്ട് ഉപയോഗിച്ച് തവിടുപൊടിയാക്കി ഖത്തർ അധികൃതർ. റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കി.
ഇതിന്‍റെ വീഡിയോയും എക്സിൽ പങ്കുവച്ചിട്ടുണ്ട്. റോഡിൽ ഇത്തരം പരാക്രമം നടത്തുന്നവർക്കെതിരെ ഇത്തരം ശക്തമായ നടപടികളാണ് വേണ്ടതെന്നാണ് പലരും കമന്‍റുകൾ കുറിച്ചിരിക്കുന്നത്.