എയർപോർട്ടിൽ വന്നിറങ്ങിയ യാത്രക്കാരന് വെപ്രാളം; മുഖത്തെ പരുങ്ങൽ ശ്രദ്ധിച്ചു; വസ്ത്ര പരിശോധനയിൽ ഞെട്ടൽ; കൈയ്യോടെ പൊക്കി കസ്റ്റംസ്

Update: 2025-04-26 17:33 GMT

ദോ​ഹ: ഹ​മ​ദ് അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി ഗു​ളി​ക​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേസുമായി ബന്ധപ്പെട്ട് യാത്രക്കാരൻ അറസ്റ്റിലായി. പ്രീഗബാലിൻ എന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കൈയ്യോടെ പൊക്കിയത്. യാത്രക്കാരനിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്കു വിധേയമാക്കുകയായിരുന്നു.

വ​സ്ത്ര​ത്തി​നു​ള്ളി​ൽ അ​ര​​ക്കെ​ട്ടി​നോ​ട് ചേ​ർ​ന്ന് ശരീരത്തിൽ കെ​ട്ടി​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി ഗു​ളി​ക​ക​ൾ. ഇ​യാ​ളി​ൽ​നി​ന്ന് 1372 ലി​റി​ക മ​രു​ന്നു​ക​ൾ(പ്രീഗബാലിൻ) ക​ണ്ടെ​ത്തി​യ​താ​യി ഖ​ത്ത​ർ ക​സ്റ്റം​സ് വ്യക്തമാക്കി. പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അധികൃതർ പങ്കുവെച്ചു. ല​ഹ​രി മ​രു​ന്നു​ക​ളും നി​രോ​ധി​ത വ​സ്തു​ക്ക​ളും രാ​ജ്യ​ത്തേ​ക്ക് ക​ട​ത്ത​രു​തെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

Tags:    

Similar News