ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്; ആറാട്ട് ദിവസമായ എട്ടാം തിയതി വരെ ഭക്തര്‍ക്ക് ഏഴര പൊന്നാന ദര്‍ശനം നടത്താം
ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്
By : സ്വന്തം ലേഖകൻ
Update: 2025-03-06 01:10 GMT

ഏറ്റുമാനൂര്‍: ഏറ്റുമാനൂരമ്പലത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്. ക്ഷേത്രത്തിനുള്ളിലെ ആസ്ഥാന മണ്ഡപത്തില്‍ ഇന്ന് രാത്രി 12നാണ് ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. തന്ത്രി കണ്ഠര് രാജീവര്, തന്ത്രി കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷമാണ് ക്ഷേത്രാങ്കണത്തിലെ ആസ്ഥാനമണ്ഡപം തുറക്കുന്നത്.
ഇതിനു മുന്നോടിയായി ശ്രീകോവിലില്‍ നിന്ന് ഏറ്റുമാനൂരപ്പനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് നാളെ പുലര്‍ച്ചെ രണ്ടിന് ഏഴരപ്പൊന്നാനകളെ പുറത്തേക്ക് എഴുന്നള്ളിക്കും. ആറാട്ട് ദിവസമായ എട്ടു വരെ ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാനകളെ ദര്‍ശിക്കാം.