ശിവഗിരി തീര്‍ഥാടനത്തിന് ഇന്നു തുടക്കമാകും; രാവിലെ പത്തിന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും
ശിവഗിരി തീര്‍ഥാടനത്തിന് ഇന്നു തുടക്കമാകും; രാവിലെ പത്തിന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും
ശിവഗിരി: ശിവഗിരി തീര്‍ഥാടനത്തിന് ഇന്നു തുടക്കം കുറിക്കും. രാവിലെ 7.30ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. 10ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എംപി, രമേശ് ചെന്നിത്തല എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.
11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകും. നാരായണ ഗുരുകുല അധ്യക്ഷന്‍ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങില്‍ ആദരിക്കും. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി.ജഗതിരാജ്, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍, മോന്‍സ് ജോസഫ് എംഎല്‍എ, എഡിജിപി പി.വിജയന്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, നിര്‍മാതാവ് വേണു കുന്നപ്പിള്ളി എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്കു 2ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി നാഷനല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടര്‍ ഡോ.അനന്തരാമകൃഷ്ണന്‍ അധ്യക്ഷനാകും. ഐഐഎസ്ടി ഡീന്‍ ഡോ.കുരുവിള ജോസഫ്, കേരള യൂണിവേഴ്‌സിറ്റി ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം മുന്‍ മേധാവി ഡോ.അച്യുത്ശങ്കര്‍ എസ്. നായര്‍, സി-ഡാക് അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ.കെ.ബി.സെന്തില്‍കുമാര്‍, ബൈജു പാലക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
വൈകിട്ട് 5 ന് ശുചിത്വ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ സമ്മേളനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും. ജനുവരി 1ന് ആണ് തീര്‍ഥാടനത്തിന്റെ സമാപനം.
പദയാത്രകളുടെ സമാപനം ഇന്ന്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറപ്പെട്ടിട്ടുള്ള തീര്‍ഥാടന പദയാത്രകള്‍ ഇന്നു രാത്രിയോടെ ശിവഗിരിയില്‍ എത്തിച്ചേരും. 31ന് നടക്കുന്ന തീര്‍ഥാടന ഘോഷയാത്രയില്‍ എല്ലാ പദയാത്രികരും അണിനിരക്കും. തീര്‍ഥാടകര്‍ക്കായുള്ള ഗുരുപൂജ പ്രസാദത്തിനു വേണ്ടി വിവിധ ജില്ലകളില്‍ നിന്നു സമാഹരിച്ച കാര്‍ഷികവിളകളും പലവ്യഞ്ജനങ്ങളും ശിവഗിരിയിലെത്തി.