ദമ്മാമില്‍ സംഗീതോത്സവം തീര്‍ക്കാന്‍ കെ എസ് ചിത്ര നയിക്കുന്ന 'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ' നവംബര്‍ 14 ന് എത്തുന്നു
ദമ്മാം: നവംബര്‍ മാസത്തില്‍ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആദ്യമായി ദമ്മാമില്‍ എത്തുന്നു. കെ എസ് ചിത്ര നയിക്കുന്ന 'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ' എന്ന മെഗാ പ്രോഗ്രാം നവംബര്‍ 14 ന് ലൈഫ് പാര്‍ക്ക് ദമാമില്‍ അരങ്ങേറും.
ദമ്മാമിലെ ഇ ആര്‍ ഇവന്റസ്, നവയുഗം സാംസ്‌കരികവേദിയുടെ സഹകരണത്തോടെ ഒരുക്കുന്ന 'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ'യുടെ സ്വാഗതസംഘം രൂപീകരണയോഗം റോസ് ഗാര്‍ഡന്‍ ഹാളില്‍ നടന്നു.
ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച്, പ്രോഗ്രാമിന്റെ ആദ്യ പോസ്റ്റര്‍ സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയും, നവയുഗത്തിന്റെ വൈസ് പ്രസിഡന്റുമായ മഞ്ജു മണികുട്ടന്‍ പ്രകാശനം ചെയ്തു.'റിഥം - ട്യൂണ്‍സ് ഓഫ് ഇന്ത്യ' നവംബര്‍ 14 ന് ലൈഫ് പാര്‍ക്ക് ദമാമില്‍ സംഘടിപ്പിയ്ക്കുന്നതിന് 101 പേര്‍ അടങ്ങുന്ന സ്വാഗത സംഘത്തെ യോഗം തിരഞ്ഞെടുത്തു.
സ്വാഗതസംഘം മുഖ്യരക്ഷാധികാരിയായി ജമാല്‍ വല്യാപ്പള്ളിയേയും, ചെയര്‍മാനായി ബിജുവര്‍ക്കിയേയും, ജനറല്‍ കണ്‍വീനറായി മുഹമ്മദ് ഷിബുവിനേയും, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയി എം ഏ വാഹിദ്,ദാസന്‍ രാഘവന്‍, ഷാജി മതിലകം, പ്രിജി കൊല്ലം, അരുണ്‍ ചാത്തന്നൂര്‍, മഞ്ജു മണികുട്ടന്‍, ഗോപകുമാര്‍ അമ്പലപ്പുഴ, സാജന്‍ കണിയാപുരം എന്നിവരെയും തെരെഞ്ഞെടുത്തു.
കെ.എസ് ചിത്രക്കൊപ്പം പിന്നണി ഗായകരായ അഫ്‌സല്‍, കെ.കെ. നിഷാദ്, അനാമിക, രൂപരേവതി എന്നിവരും, സുശാന്ത്, ഷിനു (കീബോര്‍ഡ്),റൈസന്‍ (ഫ്‌ലൂട്ട്), സുദേന്ദു രാജ് (ലീഡ് ഗിറ്റാര്‍), ജിജോ (ബേസ് ഗിറ്റാര്‍), ശശി (ഡ്രംസ്), ഹരികുമാര്‍ (തബല/മൃദംഗം), ജയകുമാര്‍ (തബല/ഡോലക്), രന്‍ജു (ഡ്രമ്മര്‍) എന്നിവരും ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ സംഗീത നിശയും, ടെലിവിഷന്‍ താരങ്ങളും, കിഴക്കന്‍ പ്രവിശ്യയിലെ കലാകാരന്മാരും അണിനിരക്കുന്ന നൃത്ത, ഹാസ്യ കലാ പ്രകടനങ്ങളും ചേര്‍ന്ന അവിസ്മരണീയമായ ഒരു മെഗാ ഉത്സവം ആകും നവംബര്‍ 14 ന് അരങ്ങേറുക എന്ന് സ്വാഗതസംഘം അറിയിച്ചു.