അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ വിമാനങ്ങളുടെ സാങ്കേതിക പരിശോധനകള്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുക : നവയുഗം
ദമ്മാം: ഇരുന്നൂറ്റി അന്‍പതിലധികം ആളുകളുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദില്‍ നടന്ന വിമാനാപകടം, ഇന്ത്യയിലെ വിമാനങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റി ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിയ്ക്കാനായി, സ്വകാര്യവിമാനകമ്പനികള്‍ വിമാനങ്ങളുടെ സാങ്കേതിക പരിശോധനകള്‍ കൃത്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൃത്യവും പഴുതടച്ചുള്ളതുമായ തുടര്‍ച്ചയായ സാങ്കേതിക, സുരക്ഷാ, ക്വാളിറ്റി പരിശോധനകള്‍ നടത്തുന്നതില്‍ പലപ്പോഴും സ്വകാര്യ വിമാനകമ്പനികള്‍ വീഴ്ച വരുത്തുന്നുണ്ട്. 2025 മാര്‍ച്ച് വരെ ഇന്ത്യയിലെ ആകെ വിമാനങ്ങളുടെ 16% വരുന്ന 133 വിമാനങ്ങള്‍, വിവിധ യന്ത്രത്തകരാറുകള്‍ മൂലം സര്‍വീസ് നടത്താനാകാതെ വര്‍ക്ക്‌ഷോപ്പുകളില്‍ കയറേണ്ടി വന്നു എന്നുള്ള നീതി ആയോഗിന്റെ റിപ്പോര്‍ട്ട് ഇതിനു അടിവരയിടുന്നു. വിമാനങ്ങളെ ഏറെ ആശ്രയിക്കുന്ന പ്രവാസികളെയും കുടുംബങ്ങളെയും ഇത് മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നുണ്ട്. അതിനാല്‍ ഇതില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ കേന്ദ്ര വ്യോമയാന വകുപ്പ് നടപ്പാക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ജമാല്‍ വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് കേന്ദ്രഭാരവാഹികളെ തെരെഞ്ഞെടുത്തു.
ദാസന്‍ രാഘവന്‍ (രക്ഷാധികാരി), ജമാല്‍ വില്യാപ്പള്ളി (പ്രസിഡന്റ്), മഞ്ചു മണിക്കുട്ടന്‍, പ്രിജി കൊല്ലം (വൈസ് പ്രസിഡന്റുമാര്‍), എം. എ. വാഹിദ് കാര്യറ (ജനറല്‍ സെക്രെട്ടറി), ഗോപകുമാര്‍ ആര്‍, സജീഷ് പട്ടാഴി (ജോയിന്റ് സെക്രെട്ടറിമാര്‍), സാജന്‍ കണിയാപുരം (ട്രെഷറര്‍), ഷാജി മതിലകം (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍), സുശീല്‍ കുമാര്‍ (കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍), ബെന്‍സിമോഹന്‍ ജി (മീഡിയ കണ്‍വീനര്‍) എന്നിവരാണ് നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍.
ഭാരവാഹികളെക്കൂടാതെ, ഉണ്ണി മാധവം, നിസാം കൊല്ലം, അരുണ്‍ ചാത്തന്നൂര്‍, ബിജു വര്‍ക്കി,ഷിബു കുമാര്‍, ശരണ്യ ഷിബു, ബിനു കുഞ്ഞു, മണിക്കുട്ടന്‍, ലത്തീഫ് മൈനാഗപ്പള്ളി, തമ്പാന്‍ നടരാജന്‍, ജാബിര്‍ മുഹമ്മദ്, സംഗീത സന്തോഷ്, ജോസ് കടമ്പനാട്, സഹീര്‍ഷകൊല്ലം, മഞ്ചു അശോക്, നന്ദകുമാര്‍, വര്‍ഗീസ്, വിനീഷ് കുന്നംകുളം, രാജന്‍ കായംകുളം, റഷീദ് പുനലൂര്‍, സുനില്‍ വലിയാട്ടില്‍, വേലു രാജന്‍, ഹുസൈന്‍ നിലമേല്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, സാബു വര്‍ക്കല, റിയാസ് മുഹമ്മദ്, സുരേന്ദ്രന്‍ തയ്യില്‍, രഞ്ജിത പ്രവീണ്‍, അബിന്‍ തലവൂര്‍, മനോജ് ചവറ, ജലീല്‍ കല്ലമ്പലം, ഷിബു താഹിര്‍ എന്നീ കേന്ദ്രകമ്മിറ്റി അംഗങ്ങളും, സിയാദ് കൊല്ലം, ഷീബ സാജന്‍ എന്നീ സ്ഥിരം ക്ഷണിതാക്കളും ഉള്‍പ്പെടുന്നതാണ് നവയുഗം കേന്ദ്ര കമ്മിറ്റി.