ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ഒ.ഐ.സി.സി ഹഫര്‍ അല്‍ ബത്തീന്‍ കമ്മിറ്റി ആഘോഷിച്ചു

Update: 2025-06-25 14:42 GMT

സൗദി :ഹഫര്‍ അല്‍ ബത്തീന്‍ ഒ.ഐ.സി.സി കമ്മറ്റി നിലമ്പൂര്‍ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം വിവിധ പ്രദേശങ്ങളില്‍ മധുര വിതരണം നടത്തി ആഘോഷിച്ചു.

അതിശക്തമായ രാഷ്?ട്രീയ പോരാട്ടം നടന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം കോണ്‍ഗ്രസിനും യുഡിഎഫിനും പകരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരിക്കില്ലന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമസഭയിലെയും തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍, അതിനു തൊട്ടുമുന്‍പുള്ള ഈ വിജയം യുഡിഎഫ് പ്രവര്‍ത്തകരില്‍ വലിയ ആവേശം സൃഷ്ടിച്ചിരി ക്കുകയാണെന്നും അത് വരുന്ന തിരഞ്ഞെടുപ്പ് വരെ നിലനിര്‍ത്താന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിയണമെന്നും

പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ്മാരായ ജിതേഷ് തെരുവത്ത്, അനൂപ് പ്രഭാകരന്‍, ജോയിന്റ് ട്രഷറര്‍ ജോമോന്‍ ജോസഫ്, നിര്‍വാഹക സമിതി അംഗങ്ങളായ ഷാനവാസ് മതിലകം,അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Similar News