കോഴിക്കോട് സ്വദേശി അൽകോബാറിൽ മരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

Update: 2025-09-13 12:34 GMT

അൽകോബാർ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ അൽകോബാറിൽ മരിച്ചു. മാവൂർ താത്തൂർ പൊയിൽ കല്ലിടുംമ്പിൽ അബ്ദുൽ ഖാദർ (57) ആണ് മരിച്ചത്. തുക്ബയിലെ വസതിയിൽ ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ മുഹമ്മദ് അൽ ദോസരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

30 വർഷമായി പ്രവാസിയായിരുന്ന അബ്ദുൽ ഖാദർ, പരേതരായ ചെറിയ ആലി-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കൾ: റാസി അലി, റാമി അലി, അനൂദ്, സദീം. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അൽ ഹസ), നിശാന.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ അൽകോബാർ കെ.എം.സി.സി പ്രസിഡന്റ് ഇക്ബാൽ ആനമങ്ങാട്, വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Tags:    

Similar News