പ്രീമിയം ഫീലിനൊപ്പം മികച്ച പെര്‍ഫോമന്‍സും; മികച്ച ചിപ്സെറ്റും കരുത്തുറ്റ ബാറ്ററിയും; പുതുതലമുറയെ ലക്ഷ്യമിട്ട് പോക്കോ എഫ് സീരിസിലെ പുതിയ ഫോണ്‍; പോക്കോ എഫ് 7 ജുലായില്‍ എത്തുന്നു
പോക്കോ എഫ് 7 ജുലായില്‍ എത്തുന്നു
കൊച്ചി: പുതുതലമുറയെ ലക്ഷ്യമിട്ട് മികച്ച ചിപ്സെറ്റും കരുത്തുറ്റ ബാറ്ററിയുമായി പോക്കോ എഫ് സീരീസിലെ പുതിയ ഫോണ്‍ എത്തുന്നു. 7550 എംഎഎച്ച് ബാറ്ററിയും സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്സെറ്റുമായി പോക്കോ എഫ്7 ആണ് ജൂലായില്‍ വിപണിയിലെത്തുന്നത്. പ്രീമിയം ഫീലിനൊപ്പം മികച്ച പെര്‍ഫോമന്‍സും നല്‍കുന്നതാണ് എഫ്7 എന്ന് പോക്കോ ഇന്ത്യയുടെ പ്രൊഡക്റ്റ് മാനേജര്‍ സച്ചിന്‍ ദേവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലും തിരഞ്ഞെടുത്ത ആഗോള വിപണികളിലുമാണ് ഫോണ്‍ പുറത്തിറക്കുന്നത്. സെഗ്മെന്റിലെ എറ്റവും ശേഷിയുള്ള ബാറ്ററിയെന്ന വാഗ്ദാനവുമായാണ് പോക്കോ എഫ്7 എത്തുന്നത്. സാധാരണ ഉപയോഗത്തില്‍ ഒരു തവണ ചാര്‍ജുചെയ്താല്‍ രണ്ടു ദിവസത്തിലേറെ നീണ്ടുനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനൊപ്പം 90 വാട്ട് ടര്‍ബോ ചാര്‍ജറും 22.5 വാട്ട് റിവേഴ്സ് ചാര്‍ജിങും ഉണ്ട്. ഫോണ്‍ ഉപയോഗിച്ച് മറ്റ് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനമാണ് റിവേഴ്സ് ചാര്‍ജിങ്. 50 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 882 സെന്‍സര്‍ സഹിതമുള്ള ഇരട്ട റീയര്‍ ക്യാമറ യൂണിറ്റ്, 20 മെഗാപിക്സല്‍ സെല്‍ഫി സ്‌നാപ്പര്‍ എന്നിവ പോക്കോ എഫ്7 5ജിയില്‍ വാഗ്ദാനം ചെയ്യുന്നു.
രണ്ട് വേരിയന്റുകളുമായാണ് പോക്കോ ഫ്7 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 12ജിബി+256 ജിബി വേരിയന്റിന് 29,999 രൂപയും 12ജിബി+512ജിബി വേരിയന്റിന് 31,999 രൂപയുമാണ് ഇന്‍ട്രൊഡക്ടറി പ്രൈസ്. ജൂലൈ ഒന്നു മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴിയാണ് വില്‍പന. ആദ്യദിനം ഫോണ്‍വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സ്‌ക്രീന്‍ ഡാമേജ് പ്രൊട്ടക്ഷനും ഒരു വര്‍ഷം എക്സ്സ്റ്റെന്‍ഡെഡ് വാറണ്ടിയും ലഭിക്കും. സൈബര്‍ സില്‍വര്‍ എഡിഷന്‍, ഫ്രോസ്റ്റ് വൈറ്റ്, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.