പഴയ വിലയില്‍ ഇരട്ടി ലാഭം! ഐഫോണ്‍ പ്രേമികള്‍ക്ക് ലോട്ടറി; എ19 ചിപ്പും 48 എംപി ക്യാമറയുമായി ഐഫോണ്‍ 17 ഇ അവതരിപ്പിച്ചു; മാര്‍ച്ച് 11 മുതല്‍ വിപണിയിലേക്ക്
പഴയ വിലയില്‍ ഇരട്ടി ലാഭം! ഐഫോണ്‍ പ്രേമികള്‍ക്ക് ലോട്ടറി
ഐഫോണ്‍ 17 ഇ എന്ന പുതിയ ഐഫോണ്‍ അവതരിപ്പിച്ച് ടെക്ക് ഭീമനായ ആപ്പിള്‍. കമ്പനി സാധാരണയായി കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്ക് ആസ്ഥാനത്ത് വിപുലമായ ലോഞ്ച് പരിപാടികള്‍ നടത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം അവര്‍ ആ ആഘോഷം ഒഴിവാക്കി, അവരുടെ ന്യൂസ് റൂമിലെ ഒരു പോസ്റ്റ് വഴി ലോഞ്ചിംഗ് പ്രഖ്യാപിച്ചു. 599 പൗണ്ട് വിലയുള്ള ഐഫോണ്‍ 17 ഇയ്ക്ക് അതിന്റെ മുന്‍ഗാമിയായ 16 ഇ യുടെ അതേ വിലയാണ്, പക്ഷേ ഇരട്ടി സംഭരണശേഷിയോടെയാണ് വരുന്നത്.
അതിശയിപ്പിക്കുന്ന ഒരു പുതിയ 'സോഫ്റ്റ് പിങ്ക്' കളര്‍ ഓപ്ഷനും ഉണ്ട്. പുതിയ തലമുറ ആവേശത്തോടെ ഇത് സ്വീകരിക്കുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഇത് ഐഫോണ്‍ 17 കുടുംബത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഒരു ഓപ്ഷനാക്കി മാറും എന്നാണ് ആപ്പിളിന്റെ വേള്‍ഡൈ്വഡ് ഐഫോണ്‍ ഉല്‍പ്പന്ന മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് കൈയന്‍ ഡ്രാന്‍സ് പറയുന്നത്.
ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ഒരു ഉല്‍പ്പന്നം വേണമെന്ന് തങ്ങള്‍ക്കറിയാം എന്നും ഐഫോണ്‍ 17 ഇ അത് തന്നെയാണ് നല്‍കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഇരട്ടി എന്‍ട്രി സ്റ്റോറേജ്, മികച്ച ക്യാമറ സിസ്റ്റം, മെച്ചപ്പെടുത്തിയ ഈട് എന്നിവയ്ക്കായി എ 19 ഉപയോഗിച്ച്, വരും വര്‍ഷങ്ങളില്‍ വേഗതയേറിയതും സുരക്ഷിതവും വിലപ്പെട്ടതുമായി തുടരാനായിട്ടാണ് ഐഫോണ്‍ 17 ഇ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ തലമുറ എ-19ചിപ്പ് ഐഫോണ്‍ 17 ഇയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് 'അസാധാരണമായ പ്രകടനം' നല്‍കാന്‍ സഹായകരമാകും. ക്യാമറയുടെ കാര്യത്തില്‍, ഇതിന് 48 എം.പി ഫ്യൂഷന്‍ ക്യാമറയുണ്ട്. ഐഫോണ്‍ 17 ഇ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ് - കറുപ്പ്, വെള്ള, പുതിയ സോഫ്റ്റ് പിങ്ക്. ഇതിന്റെ പ്രീ-ഓര്‍ഡറുകള്‍ മാര്‍ച്ച് 11 ബുധനാഴ്ച മുതല്‍ ലഭ്യമാകും. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.