നിങ്ങള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്ന ആളാണോ? സുരക്ഷ ഉറപ്പാക്കാന്‍ പുതിയ അപ്‌ഡേറ്റിന് സമയമായി; ആപ്പിള്‍ ഐ.ഒ.എസ് 26.0.0.1 പുറത്തിറക്കി നിര്‍മാതാക്കള്‍; ഐ ഫോണ്‍ കൂടുതല്‍ സുഗമമാക്കുന്നുവെന്ന് ഉപഭോക്താക്കള്‍

നിങ്ങള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്ന ആളാണോ?

Update: 2025-10-01 09:53 GMT

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായ ഐഫോണിന്റെ ഉടമയാണ് നിങ്ങള്‍ എങ്കില്‍ ഏറ്റവും പുതിയ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഉറപ്പാക്കുക. ആപ്പിളിന്റെ ഐ.ഒ.എസ് 26.0.0.1 ഇതിനായി പുറത്തിറക്കിയിരിക്കുകയാണ്. ഇതില്‍ നിരവധി ബഗ് പരിഹാരങ്ങളും സുരക്ഷാ അപ്‌ഡേറ്റുകളും അടങ്ങിയിരിക്കുന്നു. രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ ഐ.ഒ.എസ് 26 ല്‍ തകരാറുകളും ബാറ്ററി ചോര്‍ച്ചയും ഉണ്ടെന്ന് പരാതിപ്പെട്ടിരുന്ന നിരവധി ഉപയോക്താക്കള്‍ക്ക് ആശ്വാസമായി മാറുകയാണ് ഇത്.

സാമൂഹ്യ മാധ്യമങ്ങളില്‍ പലരും കുറിച്ചത് ഇത് ധാരാളം ബഗ് പരിഹാരങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടാണ്. പുതിയ സോഫ്റ്റ് വെയര്‍ അപഡേറ്റ് ചെയ്ത ഒരാള്‍ പറയുന്നത് ഇപ്പോള്‍ തന്റെ ഐ ഫോണ്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു എന്നാണ്. ഐ ഫോണിന്റെ വിവിധ മോഡലുകളില്‍ ഇടയ്ക്കിടെ വൈഫൈ, ബ്ലൂ ടൂത്ത് എന്നിവ വിച്ഛേദിക്കപ്പെടാന്‍ കാരണമായ ഒരു പ്രശ്നം ഇതോടെ പരിഹരിച്ചിരിക്കുകയാണ്.

അടുത്തതായി, ഐ.ഒ.എസ് 26 ലേയ്ക്ക് ് അപ്‌ഡേറ്റ് ചെയ്തതിന് ശേഷം സെല്ലുലാര്‍ നെറ്റ്വര്‍ക്കില്‍ എത്താന്‍ കഴിയാത്ത ഐഫോണ്‍ ഉപയോക്താക്കളുടെ പ്രശ്നവും പരിഹരിച്ചു.

അത് പോലെ ഐ ഫോണിലെ വോയിസ് ഓവര്‍ ഇനി പ്രവര്‍ത്തനരഹിതമാകില്ല. മുമ്പത്തെ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം, മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ഉപയോക്താക്കള്‍ അവരുടെ ഫോണിന്റെ ബാറ്ററിയുടെ ശക്തി കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐ ഫോണില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്കും ഇനി കൂടുതല്‍ വ്യക്തത കൈവരും. ഐ.ഒ.എസ് 26.0.0.1 ഇന്‍സ്റ്റാള്‍ ചെയ്യാന്‍, നിങ്ങളുടെ ഐ ഫോണിലെ സെറ്റിംഗ്സ് തുറക്കുക.

നിങ്ങളുടെ ഐഫോണ്‍ ചാര്‍ജ് ചെയ്യുകയും വൈ-ഫൈയിലേക്ക് കണക്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍, അപ്‌ഡേറ്റ് രാത്രി കൊണ്്ട തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ സെററിംഗ്സിന്റെ ഹോംപേജില്‍ നിന്ന് സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ലഭ്യമാണ് എന്ന അറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കും. ഈ അറിയിപ്പില്‍ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് പേജിലേക്ക് കൊണ്ടുപോകാന്‍ കഴിയും.

അവിടെ പുതിയ അപ്‌ഡേറ്റുകള്‍ കാണാന്‍ കഴിയും. ഐ.ഒ.എസ് 26.0.0.1 ലഭ്യമാണെങ്കില്‍, ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലെങ്കില്‍, 'ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക' എന്ന ഓപ്ഷന്‍ കാണുന്നുണ്ടെങ്കില്‍, അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ അതില്‍ ടാപ്പ് ചെയ്യുക. നിങ്ങളുടെ പാസ്‌കോഡ് നല്‍കുക. തുടര്‍ന്ന് ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതില്‍ ടാപ്പ് ചെയ്താല്‍ മതി.

Tags:    

Similar News