ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഹാക്കിംഗ് നിഴലില്‍? ഐഫോണുകളും ഐ-പാഡുകളും ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനിയുടെ മുന്നറിയിപ്പ്; സങ്കീര്‍ണ സൈബര്‍ ആക്രമണമെന്ന് ആപ്പിള്‍

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഹാക്കിംഗ് നിഴലില്‍?

Update: 2025-02-11 04:52 GMT

പ്പിളിന്റെ ഐഫോണുകളും ഐ-പാഡുകളും ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ് നല്‍കി കമ്പനി. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ആപ്പിള്‍ ദശലക്ഷക്കണക്കിനുള്ള ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ അങ്ങേയറ്റം സങ്കീര്‍ണമായ സൈബര്‍ ആക്രമണത്തിന് ഇരയായി എന്നാണ് ആപ്പിള്‍ വിശദീകരിക്കുന്നത്.

കമ്പനിയുടെ ഉത്പ്പന്നങ്ങളെ കൃത്യമായി ലക്ഷ്യമിട്ട്് തന്നെയാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഏറ്റവും പുതിയ സുരക്ഷാ പൗച്ച് ഡൗണ്‍ലോഡ് ചെയ്യാത്ത ഉപകരണങ്ങളുടെ മേല്‍ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഐഫോണ്‍ എക്സ് എസും അതിനുശേഷമുള്ളതും, ഐപാഡ് പ്രോ 13 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് മൂന്നാം ജനറേഷനും അതിനുശേഷമുള്ളതും, ഐപാഡ് പ്രോ 11 ഇഞ്ച് ഒന്നാം ജനറേഷനും അതിനുശേഷമുള്ളതും, ഐപാഡ് എയര്‍ മൂന്നാം ജനറേഷനും അതിനുശേഷമുള്ളതും, ഐപാഡ് 7-ാം ജനറേഷനും അതിനുശേഷമുള്ളതും, ഐപാഡ് മിനി അഞ്ചാം ജനറേഷനും അതിനുശേഷമുള്ളതുമായ ഉപകരണങ്ങളെയാണ് ഇത് ബാധിക്കുക.

ഐ.ഒ.എസ് 18.3.1, ഐ പാഡ് ഒ.എസ് 18.3.1 എന്നീ അപ്‌ഡേറ്റുകള്‍, ഐപാഡ് മിനി അഞ്ചാം ജനറേഷനും അതിനുശേഷമുള്ളവയ്ക്കും ബാധകമാണ്. ലോക്ക് ചെയ്ത് വെച്ചിരിക്കുന്ന ഉപകരണങ്ങള്‍ ഈ ആക്രമണത്തില്‍ പ്രവര്‍ത്തനരഹിതമാകാമെന്നാണ് കമ്പനി അറിയിക്കുന്നത്. ചില വ്യക്തികളെ ലക്ഷ്യമിട്ടും ഇത്തരത്തില്‍ അവരുടെ കൈവശമുള്ള ആപ്പിള്‍ ഉത്പ്പന്നങ്ങളില്‍ സൈബറാക്രമണം നടക്കാനും സാധ്യതയുണ്ട്.

ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളില്‍ പൂര്‍ണ അഡ്മിന്‍ അക്സസ് ലഭിക്കാനും ഇടയാക്കും. ഇതിലൂടെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഉപകരണത്തിന്റെ ഉടമയായി വേഷംകെട്ടി അവരുടെ പേരില്‍ തന്നെ ഏതെങ്കിലും സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഐ-ഫോണുകളും ഐ പാഡുകളും അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഒരു തരത്തിലുമുള്ള ക്രമക്കേടുകള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയാതെ വരും. അത് കൊണ്ട് തന്നെയാണ് ആപ്പിള്‍ ഉത്പ്പന്നങ്ങള്‍ എത്രയും വേഗം ഐ.ഒ.എസിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ഹാക്കര്‍മാര്‍ ആപ്പിള്‍ ഉത്പ്പന്നങ്ങളില്‍ ഒരു തരത്തിലും കടന്നുകയറ്റം നടത്തിയതായി റിപ്പോര്‍ട്ടില്ല.

Tags:    

Similar News