ആപ്പിളിന്റെ പുതിയ ഡിജിറ്റല്‍ ഡിവൈസ് ഇതാ ഇങ്ങനെയിരിക്കും; മൂന്നു കാമറയും എഐ ചിപ്പുമടങ്ങിയ പുതിയ ഡിവൈസ് ഐഫോണിനെയും കടത്തി വെട്ടുമോ? ആപ്പിള്‍ ഇറക്കുന്ന അത്ഭുത ഡിവൈസ് കാത്ത് ലോകം

Update: 2024-12-22 01:45 GMT

ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ആപ്പിള്‍ എങ്കിലും, ഇതുവരെ മടക്കാന്‍ ആകുന്ന ഡിവൈസുകള്‍ ഇറക്കാത്ത കമ്പനികളില്‍ ഒന്നു കൂടിയാണിത്. എന്നാല്‍, അത് ഇപ്പോള്‍ മാറുവാന്‍ പോവുകയാണ്. ആപ്പിള്‍ അവരുടെ ആദ്യത്തെ മടക്കാന്‍ കഴിയുന്ന ഐഫോണ്‍ പുറത്തിറക്കാനുള്ള ഉദ്യമത്തിലാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. സാംസങ്, വാവെയ്, മോട്ടൊറോള എന്നീ കമ്പനികളുടെ ചുവടുപിടിച്ചാണ് ആപ്പിള്‍ ഇപ്പോള്‍ ഫോള്‍ഡബിള്‍ ഐ ഫോണുമായി എത്തുന്നത്.

നിര്‍മ്മിതി ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി പി ടിയുടെ സഹായം തേടിയ മെയില്‍ ഓണ്‍ലൈന്‍ ഈ പുതിയ ഐഫോണ്‍ ഫ്‌ലിപ്പ് എങ്ങനെയിരിക്കുമെന്ന് പറയുകയാണ്. ചാറ്റ്‌ബോട്ടിന്റെ ഭാവന അനുസരിച്ച്, ഈ അത്യാധുനിക ഉപകരണത്തിന് ഒരു ഫ്‌ലെക്സിബിള്‍ ഒ എല്‍ ഇ ഡി ഡിസ്പ്ലേ ഉണ്ടായിരിക്കും. വളരെ നേര്‍ത്ത ഒരു ആവരണവും ടൈറ്റാനിയം പോളിഷ്ഡ് ഫിനിഷിംഗും ഉണ്ടായിരിക്കും. മുഖ്യ എതിരാളിയായ സാംസങ് ഗാലക്സി സെഡ് ഫ്‌ലിപ്പിലെതുപോലെ, അതിന് പ്രധാന സ്‌ക്രീനിന്റെ മധ്യത്തിലൂടെ ഒരു ക്രീസ് ഉണ്ടായിരിക്കും. മാത്രമല്ല, മടക്കി ഇരിക്കുമ്പോള്‍ ഉപയോഗിക്കുവാന്‍ ഒരു ചെറിയ സ്‌ക്രീനും ഉണ്ടായിരിക്കും.

നവാശയങ്ങളും ആപ്പിളിന് സ്വന്തമായ മഹത്തരമായ ഡിസൈന്‍ തത്ത്വങ്ങളും സന്തുലിതമായി സംയോജിപ്പിച്ചതാണ്, ഭാവനയില്‍ കാണുന്ന പുതിയ ഐഫോണ്‍ എന്ന് ചാറ്റ് ജി പി ടി പറയുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള പദാര്‍ത്ഥങ്ങളും അതുപോലെ ഇന്നോവേറ്റീവ് ഫീച്ചറുകളും ഇതിന്റെ രൂപകല്പന മഹത്തരമാക്കുന്നു എന്നും ചാറ്റ് ജി പി ടി പറയുന്നു. ഇത് ചാറ്റ് ജി പിടി രൂപപ്പെടുത്തിയ ചിത്രമാണെങ്കിലും, 2025 ല്‍ ആപ്പിള്‍ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കും എന്ന് തന്നെയാണ് കരുതുന്നത്.

വരുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണുമായി ബന്ധപ്പെട്ട്, നിലവില്‍ പ്രചാരത്തിലുള്ള അഭ്യൂഹങ്ങള്‍, സാങ്കേതിക വിദ്യയിലെ ട്രെന്‍ഡുകള്‍, ചില ഊഹോപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയെ വിശകലനം ചെയ്താണ് ചാറ്റ് ജി പി ടി ഈ ചിത്രത്തിന് രൂപം കൊടുത്തത്. സാംസങ് ഗാലക്സി സെഡ് ഫ്‌ലിപിനെ പോലെ തിരശ്ചീനമായി ഇടതു നിന്നും വലത്തേക്ക് മടക്കുന്ന രീതിയിലുള്ളതാണ് ഈ ഫോണും. 2020 ല്‍ ആയിരുന്നു സാംസങ് ഈ മോഡല്‍ പുറത്തിറക്കിയത്.

ഫോള്‍ഡബിള്‍ ഐഫോണിന് ലിഡാര്‍ സ്‌കാനറോടു കൂടിയ ഒരു ട്രിപ്പിള്‍ ക്യാമറ സിസ്റ്റമായിരിക്കും ഉണ്ടാവുക. ആഗ്മെന്റഡ് റിയാലിറ്റി അനുഭവങ്ങള്‍ നല്‍കാന്‍ ഇതിനാകും. ശരത്ക്കാലത്ത് പുറത്തിറക്കിയ ഐഫോണ്‍ 16 സീരിസ് പോലെ നിതിലും 5 ജി സപ്പോര്‍ട്ട് ഉണ്ടാകും. മെച്ചപ്പെട്ട ബാറ്ററി ലൈഫ്, പുതിയ എ 18 ചിപ് എന്നിവയും ഇതിന്റെ പ്രത്യേകതകളായിരിക്കും

Tags:    

Similar News