മോട്ടറോള സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ പതിച്ച റേസര്‍ ഫ്‌ലിപ്പ് ഫോണ്‍ പുറത്തിറക്കി: ഗൃഹാതുരത്വം ഉണര്‍ത്തുന്ന സംഭവമെന്ന് കമ്പനി അധികൃതര്‍

മോട്ടറോള സ്വരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ പതിച്ച റേസര്‍ ഫ്‌ലിപ്പ് ഫോണ്‍ പുറത്തിറക്കി

Update: 2025-08-16 08:25 GMT

മോട്ടറോള സ്വരോവ്സ്‌കി ക്രിസ്റ്റലുകള്‍ പതിച്ച ഒരു മനോഹരമായ റേസര്‍ ഫ്ളിപ്പ് ഫോണ്‍ പുറത്തിറക്കി. ഏറെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു സംഭവമാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ വളരെ ഡിമാന്‍ഡ് ഉണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണ്‍ ആണ്. മോട്ടോറോള റേസര്‍. 'ദി ഡെവിള്‍ വെയേഴ്‌സ് പ്രാഡ', 'എ ഗുഡ് ഇയര്‍', 'പ്രിസണ്‍ ബ്രേക്ക്', 'ലോസ്റ്റ്' തുടങ്ങിയ സിനിമകളിലും ടി.വി ഷോകളിലും ഈ ഫോണ്‍ നിരന്തര സാന്നിധ്യമായിരുന്നു. മോട്ടറോള റേസര്‍ ആദ്യമായി പുറത്തിറങ്ങി 20 വര്‍ഷത്തിന് ശേഷം തിളക്കമാര്‍ന്ന മാറ്റങ്ങളോടെ അത് തിരിച്ചെത്തിയിരിക്കുന്നു.

മോട്ടറോള സ്വരോവ്സ്‌കിയുമായി കൈകോര്‍ത്താണ് ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ബ്രില്യന്റ് കളക്ഷന്റെ ഭാഗമായ ഈ ഫോണ്‍, തിളങ്ങുന്ന കല്ലുകള്‍ കൊണ്ട് അലങ്കരിച്ച ഒരു ജോഡി വയര്‍ലെസ് മോട്ടോ ബഡ്‌സ് ലൂപ്പ് ഇയര്‍ഫോണുകള്‍ക്കൊപ്പമാണ് പുറത്തിറക്കിയിരിക്കുന്നത്. ഫാഷനും പ്രവര്‍ത്തനവും എങ്ങനെ പൂര്‍ണ്ണമായ ഐക്യത്തോടെ മുന്നോട്ട് പോകും എന്നാണ് കമ്പനി അധികൃതര്‍ ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്.

സ്വരോവ്‌സ്‌കിയുടെ ക്രിസ്റ്റലുകള്‍ കൊണ്ട് പൊതിഞ്ഞ മോട്ടോറോള റേസറും മോട്ടോ ബഡ്‌സ് ലൂപ്പും ഒരുമിക്കുന്നതും അതുല്യമാണ് എന്നാണ് മോട്ടറോള വിശദീകരിക്കുന്നത്. ഇതിന് വളരെ കുറഞ്ഞ വിലയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. 2004 ല്‍ പുറത്തിറങ്ങിയ മോട്ടറോള റേസര്‍ എക്കാലത്തെയും ഏറ്റവും മികച്ച ഫ്ളിപ്പ് ഫോണുകളില്‍ ഒന്നായി മാറിയിരുന്നു.

വെറും 13.9 മില്ലീമീറ്റര്‍ മാത്രം നീളമുള്ള റേസര്‍ അക്കാലത്ത് വിപണിയിലെ ഏറ്റവും കനം കുറഞ്ഞ മൊബൈല്‍ ഫോണായിരുന്നു. അതിന്റെ സ്ലീക്ക് ഡിസൈന്‍ അക്കാലത്തെ മറ്റ് ഫ്ളിപ്പ് ഫോണുകളെക്കാള്‍ ഡിമാന്‍ഡ് ഉള്ളവയായിരുന്നു. ആരാധകരെ വളരെയധികം സന്തോഷിപ്പിച്ചുകൊണ്ട്, മോട്ടറോള 2019-ല്‍ റേസറിനെ പുനരുജ്ജീവിപ്പിച്ചു. അതിനുശേഷം നിരവധി പുതിയ പതിപ്പുകള്‍ പുറത്തിറക്കി - ഏറ്റവും പുതിയത് ബ്രില്യന്‍സ് കളക്ഷനിലെ പതിപ്പാണ്.

ഒറിജിനലിനെപ്പോലെ, പുതിയ റേസറിലും ലംബമായി പകുതിയായി മടക്കാവുന്ന ഒരു ക്ലാംഷെല്‍ ഡിസൈന്‍ ഉണ്ട്. എന്നിരുന്നാലും, 2004 ലെ റേസറില്‍, തുറക്കുമ്പോള്‍ താഴത്തെ പകുതിയില്‍ ഒരു കീബോര്‍ഡ് ഉണ്ടായിരുന്നെങ്കില്‍, പുതിയ പതിപ്പ് പൂര്‍ണ്ണമായും സ്‌ക്രീന്‍ ആണ്. ഇത് മടക്കിക്കഴിയുമ്പോള്‍, ഉപയോക്താക്കള്‍ക്ക് 3.6 ഇഞ്ച് ഫ്രണ്ട് ഡിസ്‌പ്ലേയില്‍ അവരുടെ അറിയിപ്പുകള്‍ കാണാന്‍ കഴിയും.

Tags:    

Similar News