ഭൂമിക്ക് ഒരു ഉപഗ്രഹം മാത്രമല്ല..! ഭൂമിയുടെ ഭ്രമണപഥത്തില്‍ പതിവായി കുറഞ്ഞത് ആറ് ചെറു ചന്ദ്രന്‍മാര്‍ ഉണ്ടെന്ന് ഗവേഷകര്‍; മിക്കതും യഥാര്‍ത്ഥ ചന്ദ്രന്റെ ചെറിയ കഷ്ണങ്ങളെന്നും പുതിയ കണ്ടെത്തല്‍

ഭൂമിക്ക് ഒരു ഉപഗ്രഹം മാത്രമല്ല..! ഭൂമിയുടെ ഭ്രമണപഥത്തില്‍ പതിവായി കുറഞ്ഞത് ആറ് ചെറു ചന്ദ്രന്‍മാര്‍ ഉണ്ടെന്ന് ഗവേഷകര്‍

Update: 2025-07-24 07:18 GMT

ഭൂമിക്ക് ഒരു ഉപഗ്രഹമേ ഉള്ളൂ എന്ന് നിങ്ങള്‍ കരുതിയിരുന്നെങ്കില്‍ അത് ശരിയല്ല എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ചന്ദ്രനെ കൂടാതെ നമ്മുടെ ഗ്രഹത്തിന് ചുറ്റും ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം തന്നെയുണ്ടെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ പതിവായി കുറഞ്ഞത് ആറ് ചെറു ചന്ദ്രന്‍മാര്‍ ഉണ്ടെന്നും അവയില്‍ മിക്കതും ഓരോ രാത്രിയിലും ആകാശത്ത് കാണുന്ന യഥാര്‍ത്ഥ ചന്ദ്രന്റെ ചെറിയ കഷണങ്ങളാണെന്നുമാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്ക, ഇറ്റലി, ജര്‍മ്മനി, ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം

നടത്തിയത്. ഈ ചെറിയ ഉപഗ്രഹങ്ങള്‍ സാധാരണയായി ആറ് അടി വ്യാസമുള്ളവയാണെന്നും ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്ന ഛിന്നഗ്രഹങ്ങള്‍ മൂലമാണ് ഇവ രൂപപ്പെട്ടതെന്നുമാണ് കരുതപ്പെടുന്നത്. ലൂണാര്‍ എജക്റ്റ എന്നറിയപ്പെടുന്ന ഈ തകര്‍ന്ന ചന്ദ്രക്കലകള്‍ക്ക്, വര്‍ഷങ്ങളോളം ഭൂമിയോട് ചേര്‍ന്ന് നില്‍ക്കുന്ന, സ്ഥിരതയുള്ള ഭ്രമണപഥങ്ങളിലേക്ക് നീങ്ങാന്‍ കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നത്.

ചെറു ചന്ദ്രന്‍മാര്‍ സാധാരണയായി ഭൂമിയുടെ ഭ്രമണപഥത്തില്‍ കുറച്ചുനേരം മാത്രമേ തങ്ങി നില്‍ക്കുകയും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഭൂമിയിലോ ചന്ദ്രനിലോ ഇടിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും, താല്‍ക്കാലികമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ വസ്തുക്കള്‍ ഭൂമിയില്‍ നിന്ന് വേര്‍പിരിഞ്ഞ് സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിലേക്ക് വലിച്ചെടുക്കപ്പെടും. അവിടെ അവ അനിശ്ചിതമായി നിലനില്‍ക്കും. അതേസമയം ചന്ദ്രന്റെ പുതിയ കഷണങ്ങള്‍ അവയ്ക്ക് പകരമായി വിഘടിപ്പിക്കപ്പെടുന്നു.

ഭൂമിയെ വലയം ചെയ്യുന്ന ഇവ സൗരയൂഥത്തിന്റെ ഛിന്നഗ്രഹ വലയത്തില്‍ നിന്നാണ് വരുന്നതെന്ന ശാസ്ത്രജ്ഞരുടെ വിശ്വാസത്തെ പുതിയ പഠനം മാറ്റി മറിച്ചേക്കാം. 2018 ലെ ഒരു പഠനം സൂചിപ്പിക്കുന്നത് ഇവ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള വിദൂര മേഖലയില്‍ നിന്നാണ് വരുന്നതെന്നാണ്. ചന്ദ്രനില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായ ധാതുക്കളും ലോഹങ്ങളുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. സാധാരണ ഛിന്നഗ്രഹത്തില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7 ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ ഇത്തരത്തില്‍ ഒരു ഉപഗ്രഹം പ്രവേശിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഇതിന് ചന്ദ്രനെപ്പോലെയുള്ള സ്വഭാവസവിശേഷതകള്‍ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഭൂമി ഏകദേശം നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ വലിപ്പമുള്ള ഒരു ഗ്രഹവുമായി കൂട്ടിയിടിച്ചു എന്നും ഇത് ഒരു സ്ഫോടനത്തിന് കാരണമായതായും അതിലൂടെ ഒടുവില്‍ ചന്ദ്രനെ രൂപപ്പെടുത്തുകയും ചെയ്തു എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ ചന്ദ്രന്‍ ഈ ചെറു ചന്ദ്രന്റെ അച്ഛനാണെന്നും ഭൂമി അതിന്റെ മുത്തച്ഛനാണെന്നും കണക്കാക്കേണ്ടി വരും.

Tags:    

Similar News