ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ അപകടത്തിലേക്ക്; ഉടനടി ഒഴിച്ചില്ലെങ്കില്‍ ബഹിരാകാശ സഞ്ചാരികളെ കാത്തിരിക്കുന്നത് മരണം; നാസക്ക് തലപൊക്കി നടക്കാനാവാതാവും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ അപകടത്തിലേക്ക്

Update: 2024-10-31 06:05 GMT

ലണ്ടന്‍: നാസയുടെ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെ ബഹിരാകാശ സഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് മുന്നറിയിപ്പ്. ഇല്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും അവരെ കാത്തിരിക്കുക എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി പല പ്രമുഖരും രംഗത്ത് എത്തിയിരിക്കുകയാണ്.

സംഭവത്തെ കാത്തിരുന്ന് കാണാം എന്ന നിലയിലാണ് നാസ സമീപിക്കുന്നതെങ്കില്‍ അതിന്റെ ഭവിഷ്യത്ത് രൂക്ഷമായിരിക്കുമെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ദുരന്തം ഉണ്ടായാല്‍ ബഹിരാകാശ യാത്രികര്‍ കൊല്ലപ്പെടും എന്നത് മാത്രമല്ല നാസ എന്ന ലോകപ്രശസ്ത സ്ഥാപനത്തിന്റെ സല്‍പ്പേരും ഇതിലൂടെ മരിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ താക്കീത് നല്‍കുന്നത്. ബഹിരാകാശ നിലയത്തിന്റെ ഒരു ഭാഗത്ത് നിന്ന് ചോര്‍ച്ച ഉണ്ടാകുന്നതാണ് അവരെ ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് അടിന്തരമായി നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.

അടിയന്തര സാഹചര്യം ഉണ്ടായാല്‍ രക്ഷപ്പെടാന്‍ തയ്യാറായി ഇരിക്കണമെന്ന് നാസ ബഹിരാകാശ സഞ്ചാരികളോട് നിര്‍ദ്ദേശം

നല്‍കിയിട്ടുണ്ട്. അപകടം ഉണ്ടായാല്‍ അവര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനം ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. നിലയത്തിന്റെ 50 ഓളം ഭാഗങ്ങളാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ നിരീക്ഷണ വിധേയമാക്കുന്നത്. ബഹിരാകാശ സഞ്ചാരികള്‍ തത്ക്കാലം അവിേടെ തന്നെ തുടരട്ടെ എന്നാണ് നാസ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

നാസയെ കൂടാതെ റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌ക്കോമോസും ഇപ്പോള്‍ പ്രശ്നം പരിഹരിക്കാനുളള

തീവ്രശ്രമത്തിലാണ്. അപ്പോഴും ഇതിന്റെ സുരക്ഷയെ കുറിച്ചുള്ള ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്. ബഹിരാകാശ നിലയത്തില്‍ ചോര്‍ച്ചയുളളതായി 2019 ലാണ് കണ്ടെത്തുന്നത്. ബഹിരാകാശ യാത്രക്കാരുടെ ജീവന്‍രക്ഷാ ഉപകരണങ്ങളും വൈദ്യുതി വിതരണവും ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ടണലിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

നാസ പലവട്ടം ചോര്‍ച്ച അടയ്ക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ചോര്‍ച്ച ഇപ്പോള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇക്കാര്യത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നതോടെ നാസ ഒരു വാര്‍ത്താസമ്മേളളനം വിളിച്ച് തങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ട അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തോടെ ചോര്‍ച്ച കൂടുതല്‍ ശക്തമാകുകയായിരുന്നു. കഴിഞ്ഞ മാസമാണ് നാസക്ക് ഒടുവില്‍ ചോര്‍ച്ച വളരെ അപകടകരമായ അവസ്ഥയിലേക്ക് മാറിയതായി സമ്മതിക്കേണ്ടി വന്നത്.

തുടര്‍ന്നാണ് ബഹിരാകാശ യാത്രക്കാരോട് ഏത് നിമിഷം വേണമെങ്കിലും രക്ഷപ്പെടേമ്ട അവസ്ഥ വന്നാല്‍ അതിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അങ്ങനെ ഒരവസരം വന്നാല്‍ രക്ഷപ്പെടാനുളള സംവിധാനം നേരത്തേ തന്നെ നാസ ബഹിരാകാശ നിലയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. നാസയുടെ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ പത്ത് വര്‍ഷം പഴക്കമുളളതാണ്. ഒരു പക്ഷെ കാലപ്പഴക്കവും കുഴപ്പങ്ങള്‍ക്ക് കാരണമായിരിക്കാം എന്നും കരുതപ്പെടുന്നു.

Tags:    

Similar News